മുതിര്‍ന്ന നേതാവ് എ കെ ആന്‍്റണിയുടെ രാജ്യസഭയിലെ പ്രകടനം ദയനീയമായിരുന്നു. മുതിര്‍ന്ന നേതാവ് എന്നതും കോണ്‍ഗ്രസിന് കൂടുതല്‍ പ്രതിനിധികള്‍ ഉള്ളതുമാകാം അദ്ദേഹത്തിന്‍്റെ സഭയിലെ ഇടപെടല്‍ കുറഞ്ഞതിന് പിന്നില്‍ എന്ന് ന്യായം പറയാം.
ഹാജര്‍ കണക്കില്‍ പിരിയുന്നവരില്‍ രണ്ടാമനാണ് ആന്‍്റണി. 80 ശതമാനമാണ് അദ്ദേഹത്തിന്‍്റെ ഹാജര്‍. ആകെ 14 ചര്‍ച്ചകളിലാണ് അദ്ദേഹം ഇടപെട്ടത്.
ഈ കാലയളവില്‍ ഒരു ചോദ്യം പോലും ആന്‍്റണി ചോദിച്ചിട്ടില്ല. ഒരു സ്വകാര്യ ബില്ല് പോലും അവതരിപ്പിച്ചിട്ടുമില്ല.
സി പി എം അംഗമായ സോമപ്രസാദിന് 86 ശതമാനം ഹാജരുണ്ട്. 160 ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. 254 ചോദ്യം സഭയില്‍ ചോദിച്ചു. എന്നാല്‍ ഒരു പ്രൈവറ്റ് ബില്ലും അവതരിപ്പിച്ചിട്ടില്ല.
എം വി ശ്രേയാംസ്കുമാറിന് 76 ശതമാനം മാത്രമാണ് ഹാജര്‍. വെറും 13ചര്‍ച്ചകളില്‍ മാത്രമായിരുന്നു ശ്രേയാംസിന്്റെ സാന്നിധ്യം. 135 ചോദ്യം ഉന്നയിച്ചെങ്കിലും ഒരു സ്വകാര്യ ബില്ലു പോലും അവതരിപ്പിച്ചിട്ടില്ല.
കേരളത്തില്‍ നിന്നുള്ള ഏക നോമിനേറ്റഡ് അംഗമായിരുന്ന സുരേഷ് ഗോപിയുടെ ( അദ്ദേഹം പിന്നീട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു ) കാലാവധി ഏപ്രില്‍ 24ന് അവസാനിക്കും. അദ്ദേഹത്തിന്‍്റെ സഭയിലെ പ്രകടനവും അത്ര മെച്ചപ്പെട്ടതൊന്നുമല്ല.
73 ശതമാനമാണ് ഹാജര്‍. 46 ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്ദേഹം 14 ചോദ്യം ചോദിച്ചിട്ടുണ്ട്. ഒരു ബില്ലും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.
Post a Comment