2021 ഒക്ടോബറിലാണ് ശങ്കരപ്പ മേഘന എന്ന യുവതിയെ വിവാഹം കഴിച്ചത്. അവിവാഹിതനായിരുന്ന ശങ്കരപ്പയെ വിവാഹം കഴിക്കാന്‍ മേഘന തന്നെയാണ് താല്പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടത്തിയ വിവാഹം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.
അതേസമയം മേഘന നേരത്തേ വിവാഹിതയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാളെ കാണാതായതോടെയാണ് ശങ്കരപ്പയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ശങ്കരപ്പയുടെ അമ്മയും മേഘനയും തമ്മില്‍ വഴക്ക് പതിവായിരുന്നതായി പൊലീസ് പറയുന്നു.
ശങ്കരപ്പയുടെ പേരിലുള്ള രണ്ടര ഏക്കര്‍ ഭൂമി വില്ക്കാന് മേഘന ശങ്കരപ്പയെ സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അമ്മായിയമ്മ ഇതിനെ എതിര്‍ക്കുന്നതാണ് വഴക്കിന് കാരണം. ഇതേ കാരണം കൊണ്ടാണ് ശങ്കരപ്പ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ശങ്കരപ്പയുടേതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഹുലിയൂര്‍ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മകളെ മൂന്ന് വര്‍ഷത്തോളം പീഡനത്തിരയാക്കി ; പിതാവ് അറസ്റ്റില്‍Nationwide Strike | ഹോണ്‍ കേട്ട് ചോദ്യത്തില്‍നിന്ന് തടിയൂരിയോ? മറുപടിയുമായി വയനാട്ടിലെ DYFI നേതാവ്
Post a Comment