വീട്ടുമുറ്റത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് വിഷ വാതകം ശ്വസിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.കാറിനുള്ളില്‍ വിഷാംശമുള്ളസ്തുക്കള്‍ കൂട്ടി ഇട്ട് കത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുക്കള്‍ക്കൊപ്പം എ.സി കൂടി പ്രവര്‍ത്തിപ്പിച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

അറുനൂറ്റിമംഗലം കെ.എസ് പുരം മുകളേല്‍ സണ്ണിയുടെ മകന്‍ ഷെറിന്‍ സണ്ണി(21) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഷെഡില്‍ രാവിലെ വിറക് എടുക്കാന്‍ ചെന്ന ഷെറിന്റെ അമ്മ റാണിയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കോട്ടയത്തുനിന്ന് സയന്റിഫിക് വിദഗ്ദരും വിരളടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്, കടുത്തുരുത്തി പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആണ് യുവാവിന്റെ ശ്വാസകോശത്തില്‍ വിഷ പുക കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്നും വിഷത്തിന് സമാനമായ വസ്തുക്കള്‍ പൊലീസ് സംഘത്തിന് ലഭിച്ചിരുന്നു. ഈ വസ്തുക്കള്‍ കാറിനുള്ളില്‍ ഇട്ട് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുകയാണ് മരണകാരണമെന്ന് സംശയിക്കുന്നു. സംസ്കാരം നടത്തി. സഹോദരങ്ങള്‍: ആഷ്ലി സണ്ണി, കെവിന്‍ സണ്ണി.

Post a Comment