ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോ​ഗിക്കാത്ത ആളുകള്‍ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ മാറിയിരിക്കുന്നു.

എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാകുന്നതും ഫോണുകള്‍ വഴിയാണ്. നമ്മുടെയെല്ലാം ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് എപ്പോഴുമുണ്ടാകുന്ന സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോ​ഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

മിക്ക ആളുകളും കിടന്നുറങ്ങുന്നത് സ്മാര്‍ട്ട് ഫോണ്‍ തൊട്ടരികില്‍ വച്ചാണ്. ഫോണുകള്‍ തലയിണയുടെ അടുത്തുവെച്ച്‌ കിടന്നുറങ്ങുന്നവരാണ് ഭൂരിഭാ​ഗം പേരും. ഈ ശീലം ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഫോണില്‍ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്.

മൈക്രോവേവ് അവനില്‍നിന്ന് പുറപ്പെടുന്ന റേഡിയേഷന് തുല്യമാണ് സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എല്‍.ഇ.ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസപ്പെടുത്തുന്നതിനാല്‍ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായേക്കാം.

ചിലര്‍ ഉറങ്ങുന്നതിന് മുമ്ബ് പാട്ട് കേള്‍ക്കാനും വീഡിയോകള്‍ കാണാനും മൊബൈല്‍ ഫോണുകള്‍ ഉപയോ​ഗിക്കാറുണ്ട്. മൊബൈല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവേ തന്നെ ചിലര്‍ ഉറങ്ങിപ്പോവാറുമുണ്ട്. അത്തരക്കാര്‍ ഉപയോ​ഗശേഷം ഫോണ്‍ മാറ്റി വച്ച്‌ ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നതാണ് ആരോ​ഗ്യ വി​ദ​ഗ്ധരുടെ ഉപദേശം.



Post a Comment