വീടുകളില്‍ ഏറ്റവും അധികം ശല്യം ഉണ്ടാക്കുന്നവയാണ് പാറ്റകള്‍. വീടിന്റെ മുക്കിലും മൂലയിലും വന്നിരിക്കുന്ന ഇവ നിരവധി രോഗങ്ങള്‍ പരത്തുന്നതിനും കാരണമാകുന്നു.

പാറ്റകളെ തുരത്താന്‍ വിവിധ കമ്ബനികളുടെ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ആ മരുന്നുകള്‍ മനുഷ്യനും ഹാനികരമാണ്.

എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധം പാറ്റകളെ വീടുകളില്‍ നിന്ന് തുരത്താന്‍ ചില നുറുങ്ങു വിദ്യകളുണ്ട്.വള്ളം കെട്ടി നില്‍ക്കുന്നതും ലീക്കാവുന്നതും പാറ്റകളെ വളര്‍ത്തുന്ന ഘടകങ്ങളാണ് . അത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കിയാല്‍ പാറ്റകളെ അകറ്റാം. അടുക്കളയില്‍ ആഹാര മാലിന്യങ്ങള്‍ ഏറെനേരം വയ്ക്കരുത്. കാലപ്പഴക്കം വന്നവയെല്ലാം പുറന്തള്ളണം. തറയും വീടിന്റെ അരികും മുക്കും മൂലയും വൃത്തിയായി തുടയ്ക്കണം. തറ തുടയ്ക്കുമ്ബോള്‍ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നതാണ് നല്ലത്.

പാറ്റയെ അകറ്റാന്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. വയനയില ഒരു പാത്രത്തില്‍ ഇട്ട് അടുക്കളയില്‍ വച്ചാല്‍ പാറ്റശല്യം ഒഴിവാക്കാം പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും ഫലം ചെയ്യും. വീട്ടില്‍ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളില്‍ വയനയില മുറിച്ച്‌ ഇടുക. വയനയിലയുടെ ഗന്ധം പാറ്റകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാല്‍ അവ ആ പ്രദേശത്ത് നില്‍ക്കില്ല. പനിക്കൂര്‍ക്കയുടെ ഇലയും ഇതേരീതിയില്‍ ഉപയോഗിക്കാം.

ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നതും പാറ്റയെ അകറ്റും. ഷെല്‍ഫുകളില്‍ നിന്ന് ഉപയോഗശൂന്യമായ സാധനങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. വെള്ളം ലഭിക്കാതെ ഒരാഴ്ചയിലധികം പാറ്റകള്‍ക്ക് ജീവിക്കാനാകില്ല. അതിനാല്‍ വീട്ടിനകത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി അടുക്കളയില്‍ ഇടുന്നത് പാറ്റശല്യത്തെ അകറ്റി നിര്‍ത്തും.

Post a Comment