ആദ്യ കാലത്ത് കോമഡി റോളുകളിലൂടെ പ്രേക്ഷക മനസുകള്‍ കീഴടക്കിയ താരമാണ് ജയസൂര്യ. പിന്നീട് സീരിയസ് റോളുകളിലേക്കും കളം മാറ്റിയ ജയസൂര്യ ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം ഡെഡിക്കേഷനുള്ള നടന്മാരിലൊരാളാണ്. ഒരു കഥാപാത്രമാവാന്‍ അത്രത്തോളം പരിശ്രമവും കഠിനാധ്വാനവും ജയസൂര്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്.
>

നടനെന്ന പോലെ തുറന്ന മനസോടെ ആളുകളോട് ഇടപഴകുന്ന വ്യക്തിയാണ് ജയസൂര്യ. എന്നാല്‍ ആദ്യകാലത്ത് അഭിമുഖങ്ങളില്‍ താന്‍ തന്നെയായി ഇരിക്കാന്‍ സാധിച്ചിട്ടില്ല എന്ന് പറയുകയാണ് ജയസൂര്യ. അഭിമുഖങ്ങളില്‍ കോമഡി പറയാനാണ് പ്രൊഡ്യൂസര്‍മാര്‍ ആവശ്യപ്പെടാറുള്ളതെന്നും ഒടുവില്‍ ചളി പറഞ്ഞ് താന്‍ തന്നെ മടുത്തെന്നും വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

‘വ്യക്തിയില്‍ കളവില്ലാതാവുമ്പോഴാണ് ഞാന്‍ കുറച്ച് കൂടി പ്യൂര്‍ ആകുന്നത്, കുറച്ച് കൂടി ഓപ്പണ്‍ ആവുന്നത്. എന്തു ചോദ്യത്തിനും സത്യസന്ധമായി മറുപടി പറയാന്‍ പറ്റും. എന്തു പറഞ്ഞാലാണ് എന്റെ ഇമേജ് നന്നാവുക എന്നൊന്നുമില്ല.


Post a Comment