തിരുവനന്തപുരം: വിശ്വഹിന്ദ് പരിഷത്തിന്റെ വനിതാ വിഭാഗം നടത്തിയ പഥസഞ്ചലനത്തിനെതിരെ കേസ്.
ദുര്‍ഗാ വാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗ്ഗിന്റെ ഭാഗമായി നടന്ന പഥസഞ്ചലനത്തിനെതിരെയാണ് കേസ്. ആര്യങ്കോട് പോലീസ് ആണ് കേസെടുത്തത്. വാളുമായി പ്രകടനം നടത്തിയെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് സംഭവത്തില്‍ പരാതി നല്‍കിയിരുന്നു.
നെയ്യാറ്റിന്‍കര കീഴാറൂര്‍ സരസ്വതീ വിദ്യാലയത്തിലാണ് ദുര്‍ഗ്ഗാവാഹിനി ശൗരി പ്രശിക്ഷണ്‍ വര്‍ഗ്ഗ് നടന്നത്. 15 മുതല്‍ 23 വരെയായിരുന്നു പരിപടി. 22 ന് നടന്ന പഥസഞ്ചലനമാണ് പരാതിക്ക് ആധാരം. ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കെതിരെ ഉയര്‍ന്ന ജനരോഷത്തെ പ്രതിരോധിക്കാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം പഥസഞ്ചലനത്തെ മോശമായി ചിത്രീകരിക്കാനും ശ്രമം നടന്നു.
Post a Comment