വിവാഹാഭ്യര്‍ത്ഥന (wedding proposal) നിരസിച്ചതിന്റെ പ്രതികാരമായി യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല് മീഡിയയില്‍.

ഹബീബ് എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇരയായ നൂര്‍ ബാനുവിന്റെ ഭര്‍ത്താവ് രണ്ട് മാസം മുമ്ബ് മരിച്ചിരുന്നുവെന്നും അന്നുമുതല്‍ ഹബീബ് യുവതിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.


കാഞ്ചന്‍ബാഗ് ഇന്‍സ്‌പെക്ടര്‍ ഉമാ മഹേശ്വര റാവു പറയുന്നതനുസരിച്ച്‌, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 ഓടെ നൂര്‍ ബാനു എന്ന 45 വയസ്സുള്ള സ്ത്രീയെ അവരുടെ വീടിനടുത്ത് താമസിക്കുന്ന ഹബീബ് അതിക്രൂരമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഹബീബ് യുവതിയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ശല്യപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ ഹബീബ് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു പുരുഷന്‍ ബുര്‍ഖ ധരിച്ച സ്ത്രീയെ പിന്തുടരുന്നതും പിന്നില്‍ നിന്ന് നീളമുള്ള കത്തി പോലുള്ള ഉപകരണം ഉപയോഗിച്ച്‌ ആക്രമിക്കുന്നതും കാണാം. അവര്‍ കുഴഞ്ഞു വീണതിനു ​​ശേഷവും അയാള്‍ നിര്‍ത്തിയില്ല. ആളുകള്‍ പരിഭ്രാന്തരായി നോക്കിനില്‍ക്കെ ഇയാള്‍ കുത്തുന്നത് തുടര്‍ന്നു. 

Post a Comment