< /div>
റോള്‍സ് റോയ്‌സ്, ബെന്‍സ്, ബിഎംഡബ്ല്യു, റേഞ്ച് റോവര്‍ തുടങ്ങിയ 13 ആഡംബര കാറുകള്‍ വിഘ്‌നേഷിനുണ്ട്. കൂടാതെ കേരളത്തിലും നിരവധി കാറുകള്‍ അദ്ദേഹത്തിനുണ്ട്. ാക്കിക്കഴിഞ്ഞു. പതിനാലാമത്തെ കാര്‍ വൈകാതെ അജ്മാന്‍ ഹീലിയോയിലെ തന്റെ മനോഹരമായ ഫാമിലെ പാര്‍ക്കിങ്ങില്‍ എത്തിക്കാനൊരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍. അത് അദ്ദേഹത്തിന്റെ ഒരു ജീവിത സ്വപ്‌നവുമാണ്. അടുപ്പമുള്ളവര്‍ വിക്കി എന്നു സ്‌നേഹത്തോടെ വിളിക്കുന്ന വിഘ്‌നേഷിന്റെ ജീവിതലക്ഷ്യം 14 കാറുകളാകാന്‍ പ്രത്യേക കാരണമുണ്ട്. അതൊരു കഥയാണ്.
ദുബായിലെ ഓഫിസില്‍ ജോലിക്കു പോകുന്നതിനു മുമ്ബുള്ള രാവിലത്തെ സമയം വിക്കി വിനിയോഗിച്ചത് കാറുകള്‍ കഴുകാനായിരുന്നു. പഠനത്തിന് പണം കണ്ടെത്താനായിരുന്നു വിക്കി കാറുകള്‍ കഴുകി ഇരുന്നത്. 100 ദിര്‍ഹത്തിന് വാങ്ങിയ ബക്കറ്റും കാര്‍ കഴുകാനുള്ള തുണികളുമായിരുന്നു ബിസിനസ് രംഗത്തെ തന്റെ ആദ്യ നിക്ഷേപമെന്നു വിക്കി പറയുന്നു. 14 കാറുകളായിരുന്നു അന്ന് ഒരു ദിവസം കഴുകിയിരുന്നത്. അങ്ങനെയാണ് എംബിഎ എന്ന സ്വപ്‌നം പൂര്‍ത്തിയാക്കിയത്. അന്നത്തെ ആ കഠിനാധ്വാനമാണ് ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളും കോടികള്‍ വിലമതിക്കുന്ന 13 ആഡംബര കാറുകളും സ്വന്തമായുള്ള സമ്ബന്നനാക്കി മാറ്റിയതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.
നാട്ടില്‍ സ്വന്തമായൊരു വീടെന്ന തന്റെ അമ്മയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ്, 2005ല്‍ 19-ാം വയസ്സില്‍ വിക്കി യുഎഇയിലെത്തിയത്. ന്യൂസിലാന്‍ഡ് ഡയറിബോര്‍ഡ് എന്ന സ്വകാര്യ കമ്ബനിയില്‍ 3,500 ദിര്‍ഹത്തിന് അഡ്‌മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റായി ആദ്യമായി ജോലിയില്‍ പ്രവേശിച്ചു. മറ്റെല്ലാം മറന്നു കഠിനമായി അധ്വാനിച്ചു. അതിനിടയില്‍ ബിസനസ് ചെയ്യാനും പദ്ധതിയിട്ടു.
കസബില്‍ നിന്നും തുടങ്ങിയ ബിസിനസ്
പണ്ട് ദുബായില്‍ സന്ദര്‍ശക വീസയില്‍ നിന്ന് എംപ്ലോയ്‌മെന്റ് വീസയിലേക്കു മാറാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അയല്‍രാജ്യങ്ങളിലെവിടെയെങ്കിലും പോയി വരണമായിരുന്നു. മിക്കവരും പോയിരുന്നത് ഒമാനിലെ കസബിലേക്കും ഇറാനിലെ കിഷിലേയ്ക്കുമായിരുന്നു. വിക്കിയും ഇതിനായി തിരഞ്ഞെടുത്തത് കസബ് തന്നെ. അതു ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരിക്കുമെന്ന് ഈ യുവാവ് അന്നു കരുതിയതേയില്ല. പലപ്പോഴും, വീസ മാറാന്‍ അവിചാരിതമായ കാരണങ്ങളാല്‍ കാലതാമസമെടുക്കുന്നതിനാല്‍ മലയാളികളടക്കമുള്ളവര്‍ കസബിലും കിഷിലും കുടുങ്ങുക പതിവായിരുന്നു.
വിക്കിയുടെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. അങ്ങനെയാണു കസബില്‍ കുടുങ്ങിക്കിടന്ന 300 ലേറെ ഫിലിപ്പീന്‍സ് സ്വദേശികളെ കണ്ടുമുട്ടുന്നത്. അവരെ യുഎഇയിലേക്കു മടങ്ങാന്‍ സഹായിച്ച വിക്കിയുടെ ഉള്ളിലെ ബിസിനസുകാരന്‍ ഉണര്‍ന്നു. വീസ മാറാനായും മറ്റും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കികൊടുക്കുന്ന സംരംഭം തുടങ്ങിയത് അങ്ങനെയാണ്. പിന്നീട് ഇറാനിയന്‍ കമ്ബനിയുമായി സഹകരിച്ചു ബിസിനസ് വിപുലീകരിച്ചു.
ഇടിത്തീയായി ചെക്കു കേസ്
ജോലിക്കിടെ സ്വന്തമായി ബിസിനസ് എന്ന ആഗ്രഹത്തിനു പിന്നാലെ പോയ വിക്കി വൈകാതെ നിര്‍മ്മാണ മേഖലയിലേക്കു കടന്നു. പക്ഷേ, കോവിഡ് ലോക്ഡൗണ്‍ എല്ലാം തകിടം മറിച്ചു. സന്ദര്‍ശക വീസാ മാറ്റത്തിന്റെ മേഖലയിലെ ബിസിനസും നിര്‍മ്മാണമേഖലയിലെ ബിസിനസും ഇതോടെ താളംതെറ്റി. കൂനിന്മേല്‍ കുരു എന്ന നിലയ്ക്ക്, താന്‍ ഒപ്പിട്ട ചെക്ക് ബുക്ക് തന്റെ കമ്ബനിയില്‍ ജോലി ചെയ്തിരുന്നയാള്‍ ദുരുപയോഗപ്പെടുത്തിയതിനാല്‍ കേസുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു. താനറിയാതെ കൂടെനിന്നയാള്‍ വഞ്ചിച്ചതാണെങ്കിലും താനൊപ്പിട്ട ചെക്കിന്റെ ഉത്തരവാദിത്തം വിക്കി ഏറ്റെടുത്തു. കഷ്ടപ്പാടിന്റെ 3 വര്‍ഷങ്ങളായിരുന്നു പിന്നീട്.
ഇതിലുപരി ഏറെ വേദനിച്ചതു പ്രതിസന്ധികളുടെ കാലത്തു ബന്ധുക്കളോ സുഹൃത്തുക്കളോ കൂടെ നിന്നില്ല എന്നതു തന്നെ. ചെക്ക് കേസുകള്‍ വന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിക്കിയുടെ നിരപരാധിത്തം തിരിച്ചറിഞ്ഞ് അലിവ് തോന്നിയ പൊലീസുകാരന്‍ കേസ് കൊടുത്തവരെയെല്ലാം വിളിച്ച് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ നടത്തി. ഒരു പരിധിവരെ അതു വിജയം കണ്ടു. നേരത്തേ കസബില്‍ താന്‍ സഹായം ചെയ്തിരുന്ന ചൈനീസ് യുവതി ഒരു മാലാഖയെ പോലെ കടന്നുവന്ന് 20,000 ദിര്‍ഹം നീട്ടിക്കൊണ്ടു പറഞ്ഞു: നിങ്ങള്‍ നല്ല മനസ്സുള്ള വ്യക്തിയാണ്, തളരരുത്. അതേറ്റുവാങ്ങുമ്ബോള്‍ ഈ യുവാവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അങ്ങനെ, ആ പണമുപയോഗിച്ചു വിക്കി ഒരു കമ്ബനി തുടങ്ങി. പിന്നീട് കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. തുടര്‍ന്ന് അടി വച്ചടിവച്ച് ഉയര്‍ച്ചഒന്നില്‍ നിന്ന് 11 കമ്ബനികളായി ബിസിനസ് സാമ്രാജ്യം വളര്‍ന്നു. അതൊരു ഗ്രൂപ്പായിഗ്ലോബല്‍ സ്മാര്‍ട്ട് ഗ്രൂപ്പ്. യുഎഇയിലെ അറിയപ്പെടുന്ന ഈ ഗ്രൂപ്പിനു കീഴിലെ ശ്രീ ഗ്ലോബല്‍ എന്ന കമ്ബനിയുടെ പ്രസിഡന്റും സിഒഒയുമാണ് ഇന്നു വിക്കി എന്ന വിഘ്‌നേഷ്. ബര്‍ ദുബായുടെ മുദ്രകളിലൊന്നായ ബുര്‍ജുമാന്‍ ബിസിനസ് ടവറിലാണു കമ്ബനിയുടെ ഓഫിസ്.
ജീവിത പങ്കാളി പാക്കിസ്ഥാന്‍ സുന്ദരി
വിക്കിയുടെ ജീവിതസഖി പാക്കിസ്ഥാന്‍ സ്വദേശിനിയാണ്. ഇന്ത്യയുടെ അയല്‍രാജ്യത്തെ സുന്ദരിയെ സ്വന്തമാക്കിയ കഥ പക്ഷേ, തുറന്നുപറയാന്‍ വിക്കി ഒരുക്കമല്ല. അഞ്ജലിയും ആര്യനുമാണു ദമ്ബതികളുടെ മക്കള്‍. സന്തുഷ്ടകുടുംബം ബര്‍ദുബായില്‍ താമസിക്കുന്നു.
തന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹമാണെന്നു വിക്കി ഉറച്ച് വിശ്വസിക്കുന്നു. വിക്കിയും കുടുംബാംഗങ്ങളും ഗുരുവായൂരപ്പന്റെ ഭക്തരാണ്. അവിടെനിന്നു ഥാര്‍ ജീപ്പ് സ്വന്തമാക്കണമെന്നതു വലിയ ആഗ്രഹമായിരുന്നു. വാഹനകമ്ബം കഴിഞ്ഞാല്‍ കുതിരകളോടാണ് ഇഷ്ടം.99 കുതിരകളും രണ്ട് ആനകളും വിക്കിക്കു സ്വന്തമായുണ്ട്. അജ്മാനിലെ ഹീലിയോ എന്ന മരുഭൂപ്രദേശത്ത് അടുത്തിടെ സ്വന്തമാക്കിയ ഫാം ഹരിത മനോഹാരിത കൊണ്ടു വ്യത്യസ്തമാണ്. കൂടാതെ, കുതിരകള്‍, പശു, ആട്, മയില്‍, കോഴി, താറാവ് തുടങ്ങിയവയും ഫാമിനെ വേറിട്ടതാക്കുന്നു.
ഇനി ഇന്ത്യയില്‍ പതിനായിരം പരിശീലന കേന്ദ്രങ്ങള്‍ തുറക്കും
ഇന്ത്യയില്‍ പതിനായിരം പരിശീലന കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാര്‍ മേനോന്‍. കേന്ദ്ര സര്‍ക്കാരുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ സംസ്ഥാന സര്‍ക്കാരുകളാണ് ഇന്‍ഡി.കോം എന്ന പേരിട്ട കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. വിവിധ സംസ്ഥാനങ്ങളില്‍ ഏത് ഇന്ത്യന്‍ ഭാഷയിലും സേവനം നല്‍കുന്നതിയാരിക്കും ഈ കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുക മാത്രമല്ല, തൊഴില്‍-വിദ്യാഭ്യാസ-വ്യവസായ മുന്നേറ്റത്തിന് ആവശ്യമായ മുഴുവന്‍ സഹായവും ഈ കേന്ദ്രം ലഭ്യമാക്കുമെന്ന് വിക്കി എന്നറിയിപ്പെടുന്ന വിഘ്നേഷ് വിജയകുമാര്‍ മേനോന്‍ പറഞ്ഞു.
Stories you may Like
Post a Comment