ജയ്പൂര്‍: സസ്‌പെന്റ് ചെയ്യപ്പെട്ട മുന്‍ പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ ബി ജെ പി മുനിസിപ്പല്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.സൗത്ത് കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് നമ്ബര്‍ 14 ല്‍ നിന്നുള്ള ബി ജെ പി കൗണ്‍സിലറായ തബസും മിര്‍സ തിങ്കളാഴ്ച പാര്‍ട്ടിയുടെ സംസ്ഥാന ഘടകം മേധാവി സതീഷ് പൂനിയയ്ക്കും കോട്ട ജില്ലാ പ്രസിഡന്റ് കൃഷന്‍ കുമാര്‍ സോണിക്കും രാജി കത്ത് അയച്ചു.

10 വര്‍ഷം മുമ്ബാണ് തബസും മിര്‍സ ബി ജെ പിയില്‍ ചേര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അസാധ്യമായതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് തബസും മിര്‍സ കൃഷന്‍ കുമാര്‍ സോണിക്ക് അയച്ച കത്തില്‍ പറഞ്ഞു. പാര്‍ട്ടി അംഗമായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് രാജസ്ഥാന്‍ ബി ജെ പി അധ്യക്ഷന്‍ സതീഷ് പൂനിയയ്ക്ക് അയച്ച കത്തില്‍ തബസും മിര്‍സ പറയുന്നത്.

Post a Comment