സംഭവത്തെക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. ഭാര്യ നീതു ദേവി, അമ്മ ബീതന്‍ ദേവി, പെണ്‍മക്കളായ അപര്‍ണ, സ്വര്‍ണ, അന്നപൂര്‍ണ എന്നിവരോടൊപ്പമാണ് മഹേഷ് കുമാര്‍ താമസിച്ചിരുന്നത്. സഹോദരന്‍ ഉമേഷിന്റെ വീട്ടിലാണ് പത്ത് വര്‍ഷമായി ഇവര്‍ താമസിച്ചിരുന്നത്. സ്‌പെയിനില്‍ ജോലി ചെയ്യുന്ന സഹോദരനായിരുന്നു കുടുംബത്തിന്റെ ചെലവിനായി പണം അയച്ചിരുന്നത്. മഹേഷ് പണിക്കൊന്നും പോകാതെ പ്രാര്‍ത്ഥനയും പൂജകളുമായി വീട്ടില്‍ തന്നെ തുടരുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 6.45 നും 7.15 നും ഇടയില്‍ മഹേഷ് പൂജയില്‍ ഏര്‍പ്പെട്ടിരിക്കവേ അടുക്കളയില്‍ നിന്നും ഭാര്യ തീര്‍ന്ന ഗ്യാസ് സിലിണ്ടര്‍ മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഗ്യാസ് തീര്‍ന്നത്. എന്നാല്‍ പൂജയില്‍ വിഘ്നം നേരിട്ടതില്‍ പ്രകോപിതനായ മഹേഷ് അടുക്കളയില്‍ ചെന്ന് കത്തിയെടുത്ത് അഞ്ച് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മക്കളുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ എത്തിയത്.
Post a Comment