ലണ്ടന്‍: അമ്മ മകളുടെ ഭര്‍ത്താവിനെ പ്രണയിച്ച സംഭവമൊക്കെ സിനിമകളില്‍ ആണ് സംഭവിക്കുക. അത്തരമൊരു സംഭവം തെക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ ട്വിക്കന്‍ഹാം സ്വദേശിയായ ലോറന്‍ വാളിന്റെ ജീവിതത്തിലും നടന്നു.ലോറന്റെ ഭര്‍ത്താവിനെ അവളുടെ സ്വന്തം അമ്മ തട്ടിയെടുത്ത കഥ. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ സംഭവമായിരുന്നു ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഏറെ സമയമെടുത്താണ് ലോറന്‍ പൊതുസമൂഹത്തോട് വെളിപ്പെടുത്തിയത്.

ഇപ്പോള്‍ 36 വയസുള്ള ലോറന്റെ വിവാഹം അവളുടെ 19 ആം വയസ്സിലായിരുന്നു. പൊന്നുപോലെയായിരുന്നു ലോറനെ അവളുടെ അമ്മ നോക്കിയിരുന്നത്. എയര്‍പോര്‍ട്ട് ജീവനക്കാരനായി ജോലി ചെയ്തുവന്ന പോള്‍ വൈറ്റ് ആയിരുന്നു ലോറന്റെ ഭര്‍ത്താവ്. 15,000 പൗണ്ട് മുടക്കിയാണ് ലോറന്റെ അമ്മ ജൂലി മകളുടെ വിവാഹം നടത്തിയത്. എന്നാല്‍, വിവാഹക്കാര്യം അധികം ആര്‍ക്കും അറിയുമായിരുന്നില്ല. ഏതാണ്ട് രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

ലോറന്‍ വാളും പോള്‍ വൈറ്റും തങ്ങളുടെ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആയി തിരഞ്ഞെടുത്തത് ഡെവോണ്‍ ആയിരുന്നു. രണ്ട് ആഴ്ച നീണ്ട യാത്ര ആയതിനാല്‍ അമ്മയെയും കൂടെ കൂട്ടി. അമ്മയെ പിരിഞ്ഞിരിക്കാന്‍ ലോറന് കഴിഞ്ഞിരുന്നില്ല. ജൂലിയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ ആദ്യം സമ്മതിച്ചില്ല. 'നിങ്ങള്‍ പോയി സന്തോഷിക്കൂ.. ഞാനെന്തിനാ നടുവില്‍..' എന്നായിരുന്നു ഇവര്‍ ചോദിച്ചത്. എന്നാല്‍, ലോറനെ കൂടാതെ പോളും ജൂലിയെ നിര്‍ബന്ധിച്ചു. മകളുടെയും മരുമകന്റെയും നിര്‍ബന്ധത്തില്‍ വഴങ്ങി ജൂലിയും ഇവരുടെ ഹണിമൂണ്‍ യാത്രയില്‍ ചേര്‍ന്നു.

എന്നാല്‍, ഈ യാത്ര ലോറന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അവള്‍ക്ക് ഭര്‍ത്താവിനെയും അമ്മയെയും ഒരുമിച്ച്‌ നഷ്ടമായ യാത്രയായിരുന്നു ഇത്. ഹണിമൂണ്‍ ഡെസ്റ്റിനേഷനില്‍ അമ്മായിയമ്മയായ ജൂലിയുമായി പോള്‍ രസകരമായി സംസാരിക്കുന്നത് കണ്ട ലോറന്‍ സന്തോഷിച്ചു. തന്റെ അമ്മയെ ഭര്‍ത്താവ് പരിഗണിക്കുന്നുണ്ടല്ലോ എന്നായിരുന്നു ലോറന്‍ കരുതിയത്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തി, ഒരിക്കല്‍ ജൂലിയുടെ ഫോണ്‍ പരിശോധിക്കവേ തന്റെ ഭര്‍ത്താവുമൊത്തുള്ള അശ്ലീലകരമായ ചാറ്റ് ലോറന്‍ കണ്ടെത്തി. പോളിനോട് ചോദിച്ചെങ്കിലും ഇയാള്‍ ഇത് അവഗണിച്ചു.

2004 മാര്‍ച്ചില്‍ ലോറന്‍-പോള്‍ ദമ്ബതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ പോള്‍ ലോറനുമായി പിരിഞ്ഞു. യുവതിയുടെ വിരലില്‍ കിടന്നിരുന്ന വിവാഹമോതിരം അഴിച്ച്‌ പോള്‍ അമ്മായിഅമ്മയായ ജൂലിയയ്ക്ക് അണിയിച്ചു. 'ഒരമ്മ മകളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരുന്നു അത്'- ലോറന്‍ ഓര്‍ത്തെടുക്കുന്നു.

ഇതിന് ശേഷം പോളും ജൂലിയയും വിവാഹിതരായി. തങ്ങളുടെ വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷമാണ് തന്റെ ഭര്‍ത്താവ് അമ്മയെ വിവാഹം കഴിച്ചതെന്ന് പറയുമ്ബോള്‍ ലോറന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നു.

'ഞാനും പോളും 2004 ഓഗസ്റ്റ് 14-ന് വിവാഹിതരായി. 2009 ഓഗസ്റ്റ് 15 ന് എന്റെ മുന്‍ ഭര്‍ത്താവും അമ്മയും വിവാഹിതരായി. എന്നെ അമ്മ കല്യാണത്തിന് ക്ഷണിച്ചിരുന്നു. എന്റെ മകളെ ഓര്‍ത്ത് ഞാന്‍ പോയി. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് ആയിരുന്ന ഒരാളുമായുള്ള സ്വന്തം അമ്മയുടെ കല്യാണം കാണുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമായിരുന്നു. എനിക്ക് തെറ്റ് പറ്റിപ്പോയി, എന്നോട് ക്ഷമിക്കൂ എന്ന് അമ്മ ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍, പോള്‍ ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ല. എന്റെ അമ്മയ്ക്ക് എന്റെ മുന്‍ഭര്‍ത്താവില്‍ ഒരു കുഞ്ഞുണ്ടായി. അവര്‍ സന്തോഷത്തോടെ കഴിയുന്നു. എനിക്ക് പക്ഷെ ഒരിക്കലും അവരോട് ക്ഷമിക്കാന്‍ കഴിയില്ല', ലോറന്‍ പറഞ്ഞു.

ഇപ്പോള്‍ തന്റെ പുതിയ ജീവിത പങ്കാളിക്കൊപ്പമാണ് ലോറന്‍. നാലാമത്തെ കുഞ്ഞുമായി പുതിയ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെങ്കിലും അമ്മയും മുന്‍ഭര്‍ത്താവും നല്‍കിയ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ലോറന്‍ പറയുന്നു.

Tagsviral postlife storyViral Story

shortlink

Post a Comment