കഠിനംകുളം കന്യാസ്ത്രീ മഠത്തിലെ പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മഠത്തിലെത്തിയ പെൺകുട്ടിയെ ഡാനിയേൽ എന്ന യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന മൊഴിയണ് യുവതി നൽകിയത്. ആറ് തവണ യുവാവിന്റെ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങേണ്ടി വന്നുവെന്ന് പെൺകുട്ടി പറഞ്ഞു. വീട്ടുകാർ നിർബന്ധിച്ചതിനാലാണ് കന്യാസ്ത്രീ മഠത്തിൽ ചേർന്നതെന്ന് പെൺകുട്ടി മൊഴി നൽകി.

<
/div>
ആറ് മാസങ്ങൾക്കു മുമ്പ് വിവാഹാഭ്യർത്ഥനയുമായാണ് ഡാനിയേൽ പെൺകുട്ടിയെ സമീപിച്ചത്. യുവാവ് നിരന്തരം നിർബന്ധിച്ചതിനാൽ വഴങ്ങേണ്ടിവന്നു. പ്രണയം നടിച്ചുള്ള ചൂഷണമാണ് നടന്നതെന്ന് പിന്നീടാണ് മനസിലായതെന്ന് പെൺകുട്ടി പറഞ്ഞു. 16 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡാനിയേലിനെ അറസ്റ്റ് ചെയ്ത് പോലീസിനു കൈമാറി. കഠിനംകുളം പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാമെന്ന് പൊഴിയൂർ സി ഐ ബിനു പറഞ്ഞു.

അതേ സമയം കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളെ കണ്ട് മടങ്ങുന്നതിനിടെ യുവാക്കളെ പെട്രോളിംഗ് സംഘം പിടിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിലാണ് വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് പിടിയിലായതെന്നാണ് വിവരം. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

Previous article

Post a Comment