ദുരിതാശ്വാസ പ്രവർത്തനം; 2 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പക്ഷേ എല്ലാ സ്കൂളുകൾക്കും അവധിയില്ല
ചത്ത് പൊങ്ങിയതിൽ ഏറിയ പങ്കും പൂർണ വളർച്ചയെത്തിയ കരിമീനുകളാണെന്നത് ഇവരുടെ വേദന ഇരട്ടിയാക്കുന്നു. ഒരു ലക്ഷത്തിലധികം കരിമീനുകളാണ് ചത്തുപൊങ്ങിയതെന്ന് ഇവർ വിശദീകരിച്ചു. കരിമീൻ കൃഷിയായിരുന്നു ഇവിടെ പ്രധാനമായും നടത്തി വന്നിരുന്നത്. കരിമീനിന് പുറമേ കട്ല, രോഹു തുടങ്ങിയ മത്സ്യങ്ങളുടെയും കൃഷി ഇവിടെ നടത്തിയിരുന്നു. ഫാമിലെ തൊഴിലാളികളായ കരിയിൽ തങ്കപ്പൻ , ചെട്ടിക്കാടൻതറയിൽ ശശി , ദിനി എന്നിവർ ഫാമിലെത്തിയപ്പോഴാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കാണുന്നത്.
അമ്മ ദുബായിക്ക് പോയി, എത്തിയത് പാകിസ്ഥാനിൽ; 20 വർഷം തടങ്കൽ-തെരുവ് ജീവിതം, യൂട്യൂബിൽ മകൻ കണ്ടെത്തി, അത്ഭുതകരം!
വെള്ളപ്പൊക്കം ഉണ്ടായാൽ മത്സ്യങ്ങൾ ഒഴുകി പോകാതിരിക്കാൻ ചുറ്റിനും നെറ്റുകളും സ്ഥാപിച്ചിരുന്നു. എന്നിട്ടുമുണ്ടായ നാശനഷ്ടം കർഷകന് താങ്ങാൻ ആവുന്നതിനും അപ്പുറമാണ്. മത്സ്യങ്ങൾ ചത്തതോടെ ഇവർക്കും തൊഴിൽ നഷ്ടപ്പെട്ടു. ഓണ വിപണി ലക്ഷ്യമിട്ട് വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തത് കർഷകനും കനത്ത പ്രഹരമായി. മൂന്നു വർഷങ്ങൾക്കു മുമ്പാണ് ഇവിടെ മത്സ്യകൃഷി ആരംഭിക്കുന്നത്. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്തായിരുന്നു മത്സ്യകൃഷി നടത്തി വന്നത്. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. കൃഷി ഓഫിസർ ലിറ്റിവർഗീസ് , മത്സ്യ ഫെഡ് അധികൃതരടക്കമുള്ളവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Post a Comment