v>
ഇപ്പോളിതാ സംവിധായകൻ വിനയൻ ഹണി റോസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്, വാക്കുകളിങ്ങനെ, ഒരു എട്ടാം ക്ലാസുകാരി തൻറെ അച്ഛനോടൊപ്പം സിനിമയിൽ അവസരം ചോദിച്ചുവന്നിരുന്നു. ആ സിനിമയിൽ നായികയാകാനുളള പ്രായം അന്ന് ആ കുട്ടിക്കില്ലായിരുന്നു. പക്ഷേ കൊച്ചു കുട്ടിയായി അഭിനയിപ്പിക്കാനുമാകില്ല. ആ കുട്ടിയായിരുന്നു ഹണി റോസ്. അടുത്ത സിനിമയിൽ നോക്കാമെന്ന് പറഞ്ഞ് അന്ന് മടക്കി അയച്ചു. ഹണിയുടെ അച്ഛൻ വർഗീസ് ചേട്ടൻ ഇടയ്ക്ക് വിളിച്ച് സിനിമയെ കുറിച്ചൊക്കെ ചോദിക്കുമായിരുന്നു.
ആ സമയത്ത് പുതുമുഖങ്ങളോടൊപ്പം ബോയ് ഫ്രണ്ട് എന്ന സിനിമയൊരുക്കാൻ തീരുമാനിച്ചിരുന്നത്. ആ ഇടയ്ക്ക് വർഗ്ഗീസ് ചേട്ടൻ വിളിച്ചു. അടുത്ത സിനിമ ചെയ്യുമ്പോൾ മകൾക്ക് ഒരു വേഷം മകൾക്ക് നൽകാമെന്ന് വാക്ക് തന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ വാക്ക് ഞാൻ പാലിച്ചു. അങ്ങനെ ഹണി റോസ് ബോയ് ഫ്രണ്ടിലൂടെ അരങ്ങേറുകയായിരുന്നു,
മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് ഉൾപ്പെടെയുളള സൂപ്പർതാര സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ഗ്ലാമർ ചിത്രങ്ങളിലൂടേയും ശ്രദ്ധേയയാണ്. മോഹൻലാലിനോടൊപ്പം മോൺസ്റ്റർ എന്ന സിനിമയിലാണ് താരം അടുത്തതായി എത്തുന്നത്.
Post a Comment