< /div>
ശേഷം, വർഷങ്ങൾക്കിപ്പുറം താരം ഗംഭീര തിരിച്ചു വരവ് നടത്തി. ഇപ്പോൾ, വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു തിരിച്ചെത്തിയത്.
Alos read; രാത്രി ഉറങ്ങാതെ കൂനി കൂടിയിരുന്ന് ബീഡി തെറുത്താണ് കൂന് വന്നത്, വലിയ ആഗ്രഹങ്ങളൊന്നുമില്ല, മക്കൾ മാത്രം ലോകം; അമ്മയുടെ വരവ് കണ്ട് നിറകണ്ണുകളോടെ ബിനീഷ്, കരയിപ്പിച്ച് സ്റ്റാർ മാജിക്
മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകർ ആഘോഷമാക്കുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചത്. ഇന്നും താരം അത് നിലനിർത്തി പോരുകയാണ്. രണ്ടാം വരവിൽ മഞ്ജു സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം മഞ്ജു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മഞ്ജുവിന്റെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.അടുത്ത കാലത്ത് മമ്മൂട്ടിയുടെ മേക്കോവർ ചിത്രങ്ങൾ കഴിഞ്ഞാൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയത് മഞ്ജുവിന്റെ ചിത്രങ്ങൾ തന്നെ ആയിരുന്നു. ഓരോ വർഷവും പ്രായം കുറയുന്ന നായികയായാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്റെ ഫാഷൻ സ്റ്റെമെന്റുകൾ ഒക്കെ വലിയ രീതിയിൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്.
ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ മേക്കപ്പ് ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഓണത്തിന് സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പരിപാടിയുടെ പ്രോമോ പുറത്തുവന്നതിന് പിന്നാലെയാണ് ലുക്കും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നടിയുടെ മേക്കപ്പ് കൂടി പോയി എന്നാണ് വീഡിയോക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ മേക്കപ്പ് കൂടിയതല്ല സ്‌കിൻ ട്രീറ്റ്‌മെന്റ് ചെയ്തിരിക്കുന്നതാണ് സ്‌കിൻ വൈറ്റിനിങ് ചെയ്തിട്ടുണ്ട് എന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.
Post a Comment