ബന്ധുക്കളും പലരും വന്ന് സഹായം ചോദിക്കും. അത് ശത്രുക്കളെ ഉണ്ടാക്കാൻ വരെ കാരണമാകും. മനസമാധാനം പോകും. നമ്മൾ പൈസ കൊടുത്താൽ തന്നെ ലോട്ടറി അടിച്ച കാശല്ലേ അതുകൊണ്ട് തിരിച്ച് തരില്ല'.



'ആദ്യ തവണ രണ്ട് മാസവും രണ്ടാം തവണ 30 ദിവസവും കഴിഞ്ഞപ്പോൾ പണം ലഭിച്ചു. ഭാര്യയ്ക്ക് ഞാൻ ടിക്കറ്റ് എടുക്കുന്നത് ഇഷ്ടമല്ല. അവൾ അറിയാതെയാണ് ടിക്കറ്റ് എടുക്കുന്നത്. നാട്ടുകാരോ സുഹൃത്തുക്കളോ ഒന്നും പൈസ ആവശ്യപ്പെട്ട് വന്നിട്ടില്ല.സ്ഥിരമായി ആരെയെങ്കിലും കൈയ്യിൽ നിന്നോ അല്ല കാണുന്ന നമ്പറോ ഒറ്റയടിക്ക് ചുമ്മാതങ്ങ് എടുക്കുകയല്ല. നമ്മുടെ ഒരു കണക്ക് കൂട്ടൽ വെച്ചാണ് ലോട്ടറി എടുക്കുന്നത്'.


'പൈസ ഉള്ളത് അനുസരിച്ച് എടുക്കാറുള്ളത്. കുറെ ടിക്കറ്റ് എടുത്തിട്ടുണ്ട്. സാധാരണക്കാരൊക്കെ ഒന്നോ രണ്ടോ ടിക്കറ്റേ എടുക്കൂ. എന്നെ സംബന്ധിച്ച് ടിക്കറ്റ് അടിച്ചത് കൊണ്ട് വലിയ പ്രശ്നമില്ല. പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഒരു 100 രൂപ അടിക്കണമെങ്കിൽ മഹാഭാഗ്യമാണ്. പെൻഷൻ ഉള്ളത് കൊണ്ട് ജീവിച്ച് പോകുന്നു', മനോഹരൻ പറഞ്ഞു. കെഎസ്ഇബി അമ്പലപ്പുഴ ഒാഫീസിൽ നിന്ന് ഒാവർസിയറായി 2009 ലാണ് മനോഹരൻ വിരമിച്ചത്'.

Post a Comment