പത്മയെയും റോസ്‌ലിനെയും നരബലി നല്‍കിയ ശേഷം ഭഗവല്‍ സിങ്-ലൈല ദമ്ബതികള്‍ ഇവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചു. കൊലപാതകം നടത്തിയ ശേഷം ഇവരുടെ മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് ഏജന്റ് ആയ ഷാഫി ഇവരോട് പറഞ്ഞിരുന്നു. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട ഒരു പുസ്തകവും ഇയാള്‍ ഇവര്‍ക്ക് സമ്മാനിച്ചിരുന്നു. ഇതില്‍ പറയുന്ന പ്രകാരമായിരുന്നു മാംസം ഭക്ഷിച്ചത്. മനുഷ്യമാംസം കഴിച്ചാല്‍ കൂടുതല്‍ ഐശ്വര്യം ഉണ്ടാകുമെന്ന് ഷാഫി ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആയുധങ്ങള്‍ കണ്ടെത്തുന്നതടക്കമുള്ള നടപടികള്‍ക്കായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇലന്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹഭാഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഇലന്തൂരിലെ വീട്ടിലെ തെളിവെടുപ്പ് ഇന്നും തുടരും.
കൊച്ചിയില്‍ നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.
TagsKerala Policehuman sacrificeHuman Sacrifice case
shortlink
Post a Comment