iv>കേരളത്തിന്‍റെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് ഈമാസം ഉയര്‍ന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും, അവിശ്വസനീയവുമായിരുന്നു. കളയിക്കാവിള സ്വദേശി പതിനൊന്നുവയസുകാരന്‍ അശ്വിന് സ്കൂളില്‍ വച്ച് യൂണിഫോമിട്ട മുതിര്‍ന്ന കുട്ടി കുടിക്കാന്‍ പാനീയം നല്‍കി. ആസിഡ് കലര്‍ന്ന ദ്രാവകം ഉള്ളില്‍ ചെന്ന അശ്വിന്‍ ദിവസങ്ങളോളം മരണത്തോട് മല്ലടിച്ചു. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റു. വൃക്കകള്‍ തകരാറിലായി. ഒടുവില്‍ ആറാംക്ലാസുകാരന്‍ മരണത്തിന് കീഴടങ്ങി. സെപ്തംബര്‍ ഇരുപത്തിനാലിന് അശ്വിന് കുടിക്കാന്‍ പാനീയം നല്‍കിയതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആ മരണം ദുരൂഹമായി തുടരുന്നു. അതിനു പിന്നാലെയാണ് പ്രണയിനി നല്‍കിയ പാനീയം കുടിച്ച് പാറശാല സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ ഷാരോണ്‍ രാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാകുന്നത്. അശ്വിന്‍റെ കൊലപാതകമുയര്‍ത്തിയ ഞെട്ടല്‍ മനസില്‍ മായാതെ നിന്നിരുന്നതിനാല്‍ ഷാരോണ്‍ നേരിട്ട അവസ്ഥയെ അതുമായി കൂട്ടിവായിച്ചു. തുടര്‍ന്ന് കേരളം കേട്ടത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. നരബലിയുടെ ഷോക്ക് ഇനിയും മാറിയിട്ടില്ല. അപ്പോളാണ് പിന്നാലെ അടുത്ത ഹൃദയഭേദക വാര്‍ത്ത. കാണാം പ്രത്യേക പരിപാടി.
Post a Comment