v>ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് പാറശ്ശാല സ്വദേശി ഷാരോണിന്റെ ക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്ത് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്.വിഷം കഴിച്ച് അവശനായി ആശുപത്രിയിൽ കിടക്കുമ്പോഴും, ഗ്രീഷ്മ വിഷം തന്ന് തന്നെ വഞ്ചിക്കില്ലെന്ന ഷാരോണിന്റെ ഉറപ്പായിരുന്നു ഗ്രീഷ്മയുടെ ധൈര്യം. ഇരുവരും തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കഷായത്തിൽ ഒന്നുമില്ലെന്ന് ഉറപ്പിച്ച് പറയുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഷാരോണിന്റെ മുന്നില്‍ ഗ്രീഷ്മ കരയുന്നതിന്‍റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. 'സോറി ഇച്ചായാ, ഞാൻ അങ്ങനെ ചെയ്യോ?' എന്നായിരുന്നു ആ സമയത്ത് ഗ്രീഷ്മയുടെ ശബ്ദ സന്ദേശം. കുടിച്ച കഷായത്തിന്റെ പേര് മരിക്കുന്നതിനു മുൻപ് പലതവണ ഷാരോൺ ചോദിച്ചെങ്കിലും പറയാൻ ഗ്രീഷ്മ തയാറായില്ല. അമ്മയോട് ചേദിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഗ്രീഷ്മയോടുള്ള വിശ്വാസം കാരണം കഷായം കുടിച്ച കാര്യം ഷാരോൺ വീട്ടിൽ പറഞ്ഞില്ല. കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതാണ് ഛർദിലിനു കാരണമെന്നാണ് ഷാരോൺ പറഞ്ഞത്. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തും കഷായം കുടിച്ച കാര്യം ഷാരോൺ വെളിപ്പെടുത്തിയില്ല. അതേ സമയം കോപ്പര്‍ സള്‍േഫറ്റിന്റെ അംശം ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. കുറ്റകൃത്യത്തില്‍ ഗ്രീഷ്മയ്ക്കൊപ്പം ഒരാള്‍ക്കുകൂടി നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. അന്ധവിശ്വാസവും കൊലപാതകത്തിന് കാരണമായെന്ന് സൂചനയുണ്ട്. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു

Post a Comment