ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ ഉള്ള നാടായി കേരളം മാറിക്കഴിഞ്ഞു എന്ന് ഇതിനോടകം തന്നെ സർവകകളിൽ തെളിഞ്ഞു കഴിഞ്ഞു. അത്തരത്തിൽ വീണ്ടും ഒരു 22 കാരിയുടെ ക്രൂരതയാണ് ഇന്നലെ കേരളം മുഴുവൻ കണ്ടത്. ഗ്രീഷ്മ എന്ന പെൺകുട്ടിയുടെ ചതിയിൽ പെട്ട് പോവുകയായിരുന്നു യഥാർത്ഥത്തിൽ ഷാരോൺ എന്ന ചെറുപ്പക്കാരൻ. അവൾ സ്നേഹത്തിൽ ചാലിച്ച് നൽകിയ വിഷം അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ ഗ്രീഷ്മയെ കുറിച്ചുള്ള കൂടുതൽ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വഭാവങ്ങളെ കുറിച്ചാണ് ഇപ്പോൾ അറിയുന്നത്.
ഗ്രീഷ്മ പഠനത്തിൽ മിടുക്കിയായിരുന്നു. അതുപോലെതന്നെ ഹോറർ സിനിമകളുടെ ആരാധികയും. ഇതൊക്കെയാണ് ഗ്രീഷ്മയുടെ പ്രത്യേകതയായി ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വളരെ വ്യക്തമായ രീതിയിൽ പോലീസുകാരുടെ ചോദ്യം ചെയ്യലിൽ പോലും പതറാതെ നിൽക്കുകയായിരുന്നു ഗ്രീഷ്മ. കുടുംബത്തെയും ഗ്രീഷ്മയെയും മാറ്റി മാറ്റി ചോദ്യം ചെയ്തതോടെ ഗ്രീഷ്മ പതറി തുടങ്ങിയിരുന്നു. അറിയാതെ സത്യങ്ങളെല്ലാം ഗ്രീഷ്മയിൽ നിന്നും പുറത്തു വരികയായിരുന്നു ചെയ്തത്. വീട്ടിലെത്തിയ ഷാരോണിന് കുടിക്കാൻ നൽകിയ കഷായത്തിൽ ഷാരോൺ ബാത്റൂമിലേക്ക് പോയ സമയം നോക്കിയാണ് വിഷം കലർത്തി വെച്ചത്. ബാത്റൂമിൽ നിന്നും തിരിച്ചെത്തിയ ഷാരോൺ അറിയാതെയാണ് കഷായം കുടിക്കുന്നത്.
മറ്റൊരു കാര്യമെന്നത് ഷാരോണിനോട് താൻ പറഞ്ഞിരുന്നു വിഷം കലർത്തിയത് എന്നതാണ് ഇപ്പോൾ ഗ്രീഷ്മ പറയുന്നത്. ആരോടും പറയണ്ട ഞാൻ ഛർദിച്ചു കഴിയുമ്പോൾ മാറിക്കോളും എന്ന് ഷാരോൺ പറയുന്നു. ഈ ഒരു മൊഴിയിൽ മാത്രം പോലീസിന് അടക്കം വിശ്വാസ്യത കുറവുണ്ട്. ഇരുവരും പിന്നീടുള്ള ചർച്ചകളിൽ ഒന്നും തന്നെ ഇതിനെക്കുറിച്ച് ഇവർ സംസാരിക്കുന്നില്ല എന്നതാണ്. അതിന്റെ സത്യം അറിയാമെന്ന് ഉണ്ടെങ്കിൽ വീണ്ടും മരുന്നിന്റെ പേരിനെ കുറിച്ച് ഷാരോൺ ചോദിക്കുമായിരുന്നില്ലല്ലോ എന്നാണ് പോലീസ് അടക്കമുള്ളവർ പറയുന്നത്. വീണ്ടും ചർദ്ദിൽ കലശലാകുന്നതും മരണ കിടക്കയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മയെ സേവ് ചെയ്യുവാനായിരുന്നു ഷാരോൺ ശ്രമിച്ചത്. മജിസ്‌ട്രെറ്റിനു അടക്കം നൽകിയ മരണമൊഴിയിലും തനിക്ക് ദോഷമാകുന്നതൊന്നും അവൾ ചെയ്യില്ലന്ന് ഉറപ്പുണ്ടെന്ന് ആയിരുന്നു ഷാരോൺ പറഞ്ഞത്. ആ വിശ്വാസത്തിൽ കലർത്തിയ വിഷമായിരുന്നില്ലേ അത്.
Post a Comment