ഉന്നത സ്വാധീനമുള്ള അറുപത്തെട്ടുകാരനെ ഹണി ട്രാപ്പിൽപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 കാരിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

68 കാരനായ കൽപ്പകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് 28 കാരി റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. വയോധികനെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. അറുപത്തെട്ടുകാരനുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭർത്താവ് തുടങ്ങാനിരിക്കുന്ന വ്യാപാരങ്ങളിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.  

സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള അറുപത്തെട്ടുകാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസിലാക്കിയത്. കൽപ്പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാഷിദയ്ക്കെതിരേയും നടപടികൾ ആരംഭിച്ചു.

Post a Comment