തിരുവനന്തപുരം: വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലിന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജുവാണ്(44) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ പ്രതിയായ കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരന്‍(72) റിമാന്‍ഡിലാണ്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
div>
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറിന് ആലിന്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം. പ്രഭാകരന്റെ സ്വര്‍ണാഭരണങ്ങള്‍ ഷിജു വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ മുന്‍പും തര്‍ക്കം ഉണ്ടായിട്ടുണ്ട്.
സംഭവദിവസം ഉദിമൂടിനു സമീപം പ്രഭാകരനും മറ്റൊരാളുംകൂടി ഷിജുവിനെ സവാരിക്കായി വിളിച്ചുവരുത്തി. ഓട്ടോറിക്ഷ ഓടിക്കവേ പിന്നിലിരുന്ന പ്രഭാകരന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.
Post a Comment