v>അങ്ങനെ അവർ വിവാഹിതരായി. നാട് ഒന്നാകെ ആശംസയുമായി എത്തി. ആട്ടവും പാട്ടും നിറഞ്ഞ, മധുരം പങ്കിട്ട സ്നേഹ നിമിഷങ്ങളെ സാക്ഷിയാക്കി അവർ ഒന്നിച്ചു. സ്വീറ്റി എന്ന നായയും ഷേരു എന്ന നായയും ഇനി ദമ്പതികളാണ്. ഹരിയാനയിൽ നിന്നാണ് ഈ നായ കല്യാണം.മനുഷ്യരുടെ കല്യാണം പോലെ തന്നെ ആർഭാടത്തോടെയാണ് ഇരുനായകളുടെയും കല്യാണം വീട്ടുകാർ നടത്തിയത്. വിവാഹവസ്ത്രം, ഭക്ഷണം, കല്യാണക്കാർഡ് അടക്കം ഒരുക്കിയിരുന്നു. നൂറോളം ബന്ധുക്കളും കല്യാണത്തിൽ പങ്കെടുത്തു. സവിതയ്ക്കും ഭര്‍ത്താവിനും ജീവനാണ് സ്വീറ്റി എന്ന പെൺനായ. അയൽപക്കത്തെ വീട്ടിലെ ഷേരുവുമായി സ്വീറ്റിയുടെ കല്യാണം നടത്തണം എന്ന ഈ ദമ്പതികളുടെ മോഹമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. ഷേരുവിന്റെ ഉടമയായ വീട്ടുകാർക്കും ഈ ബന്ധത്തിൽ സന്തോഷമായിരുന്നു. ഇതോടെ നാലുദിവസം െകാണ്ട് ഒരുക്കങ്ങൾ പൂർത്തിയാക്കി കല്യാണം നടത്തി. വിഡിയോ കാണാം.
Post a Comment