ഖത്തറിലേക്ക് പുറപ്പെട്ട കിരീടാവകാശിക്ക് ബാങ്കോക്ക് എയർ ബേസ് വിമാനത്താവളത്തിൽ തായ്‌ലൻഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയുത് ചാൻ ഓചയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് യാത്രയയപ്പ് നൽകി. തനിക്കും പ്രതിനിധി സംഘത്തിനും തയ്‍ലൻഡിൽ ലഭിച്ച മാന്യമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യ മര്യാദയ്ക്കും അഗാധമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായി കിരീടവകാശി പറഞ്ഞു. നടന്ന ചർച്ചകളും ഒപ്പിട്ട സഹകരണ കരാറുകളും രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ആഴത്തിലുള്ളതാക്കുമെന്നും ഇരു രാജ്യത്തെയും ജനങ്ങൾക്കിടയിൽ അത് പ്രതിഫലിക്കുമെന്നും കിരീടവകാശി പ്രത്യാശ പ്രകടിപ്പിച്ചു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് (അപെക്) ആതിഥേയത്വം വഹിച്ചതിലും വിജയിപ്പിച്ചതിലും തായ്‌ലൻഡിനെ അദ്ദേഹം അഭിനന്ദിച്ചു. 15,16 തീയതികളിൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയ പങ്കെടുത്ത കിരീടാവകാശി തുടർന്ന് ദക്ഷിണ കൊറിയ സന്ദർശിക്കുകയും പ്രസിഡന്റ് യൂൻ സുക് യോൾ, പ്രധാനമന്ത്രി ഹാൻ ഡക്ക് സൂ എന്നിവരുമായി ഔദ്യോഗിക ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ കൗൺസിൽ (അപെക്) അംഗരാജ്യ നേതാക്കളുടെ വെള്ളിയാഴ്ച നടന്ന അനൗപചാരിക സംഭാഷണത്തിലും മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തു. തായ് തലസ്ഥാനമായ ബാങ്കോക്കിൽ എത്തിയ കിരീടവകാശി ചക്രി മഹാ പാർസത് സിംഹാസന ഹാളിൽ തായ്‌ലൻഡ് മഹാരാജാവ് വജിറലങ്കോൺ ചായൂ ഹുവയെയും നേരിൽ കണ്ട് സംഭാഷണം നടത്തിയിരുന്നു.
Post a Comment