മുംബൈ: അച്ഛൻ മരിച്ച് മൂന്ന് മാസങ്ങൾക്ക് മരണത്തിനുത്തരവാദി അമ്മയാണെന്ന് ​തെളിയിച്ച് മകൾ. മഹാരാഷ്ട്രയിലെ ചന്ദർപൂരിലാണ് സംഭവം. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു അതുവരെയുള്ള ധാരണ. എന്നാൽ പിന്നീട് കൊലപാതകത്തിൽ അമ്മക്കുള്ള പങ്ക് മകൾ തെളിയിക്കുകയായിരുന്നു.

ഭർത്താവിന്റെ മരണത്തിനുത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് കിട്ടയതോടെയാണ് അതുവരെ ഹൃദയാഘാതമായയി കരുതിയ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

രജന രാംതെക് ആണ് ​കൊലപാതകി. റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ഉറങ്ങുമ്പോഴാണ് കൊല നടത്തിയത്. ആഗസ്റ്റ് ആറിനായിരുന്നു സംഭവം. കൊലപാതക ശേഷം സ്ത്രീ അവരുടെ കാമുകനെ വിളിച്ച് കുറ്റകൃത്യത്തിൽ അവരുടെ പങ്കിനെ കുറിച്ച് പറഞ്ഞിരുന്നു.

ഞാൻ അദ്ദേഹ​ത്തെ തലയിണ ഉ​പയോഗിച്ച് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണത്തെ കുറിച്ച് അറിയിക്കും. ഹൃദയാഘാതമാണെന്ന് പറയും എന്നായിരുന്നു സ്ത്രീ കാമുകനോട് പറഞ്ഞത്.

അടുത്ത ദിവസം സ്ത്രീ ബന്ധുക്കളെ വിളിച്ച് ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ച വിവരം അറിയിച്ചു. ആരും അവരെ സംശയിച്ചില്ല. മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

എല്ലാം രജനയുടെ പദ്ധതിയനുസരിച്ച് തന്നെ മുന്നേറി. എന്നാൽ മൂന്നു മാസങ്ങൾക്ക് ശേഷം രജനയുടെ മകൾ ശ്വേത അമ്മയെ കാണാനെത്തിയപ്പോഴാണ് സംഭവങ്ങൾ മാറിമറിഞ്ഞത്. മകൾ ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങി. അമ്മയും കാമുകനുമായുള്ള സംസാരം ഫോണിൽ റെക്കോർഡായത് മകളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് ശ്വേത ഇക്കാര്യം പൊലീസിനെ അറിയിച്ചു.

ഓഡിയോ റെ​ക്കോർഡിങ്ങുമായാണ് ശ്വേത പൊലീസ് സ്റ്റേഷനിൽ എത്തിയത്. രജനയും കാമുകൻ മുകേഷ് ത്രിവദിയും തമ്മിലുള്ള സംഭാഷണതിന്റെ റെക്കോർഡായിരുന്നു അത്. തുടർന്ന് പൊലീസ് ഇരുവരെയും വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്ന് രജന കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Post a Comment