കുറിപ്പടികളെക്കുറിച്ച് ചോദിക്കുന്ന സംശയങ്ങള്‍ക്ക് ഒ പി ചീട്ടില്‍ പരിഹാസ മറുപടികളെഴുതുന്ന ഡോക്ടര്‍ക്കെതിരെ നടപടി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ അന്വേഷണ വിധേയമായി പുറത്താക്കി. ആലപ്പുഴ നഗരസഭ അദ്ധ്യക്ഷയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. യുക്തിരഹിതമായ കുറിപ്പടികള്‍ എഴുതുകയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെ ഒ പി ചീട്ടിലൂടെ പരിഹസിച്ചതിനും ഉള്‍പ്പെടെയാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. (action against doctor who wrote weird o p ticket)
<
div>അവ്യക്തമായി എഴുതിയ കുറിപ്പടി മനസിലാക്കാതെ സംശയം ചോദിച്ച സ്റ്റാഫ് നഴ്സിന് ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുതെന്നായിരുന്നു ഒ പി ടിക്കറ്റിലൂടെ ഡോക്ടറുട മറുപടി. മറ്റൊരു സംശയം ചോദിച്ച നഴ്സിന് ദൈവത്തെ എനിക്ക് പേടിയാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. കുറിപ്പടി വായിച്ച് ആശയക്കുഴപ്പമുണ്ടായ ഫാര്‍മസിസ്റ്റുകളോടും ചീട്ടിലൂടെ തന്നെ ഡോക്ടര്‍ക്ക് പറയാനുള്ളത് ഇത്തരം മറുപടികളാണ്.
നേരിട്ട് എന്തെങ്കിലും സംശയം ചോദിച്ചാല്‍ ഡോക്ടര്‍ നന്നായി പരിഹസിക്കുമെന്ന് ഭയന്നാണ് പലപ്പോഴും നഴ്സുമാര്‍ മൗനം പാലിക്കുന്നത്. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തെ പോലും കാറ്റില്‍ പറത്തിയായിരുന്നു ഡോക്ടറുടെ പെരുമാറ്റം.
Post a Comment