ഈ അമ്മയ്ക്ക് എപ്പോഴും ഒരു ആഗ്രഹമുണ്ടായിരുന്നു. തന്റെ കുഞ്ഞുമകൻ വളർന്ന് വലുതായി ഒരു പൈലറ്റായി തീരണം എന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. എന്നിട്ട്, അവൻ പറത്തുന്ന അതേ വിമാനത്തിൽ മക്കയിലേക്ക് ഒരു ദിവസം പറക്കണം എന്നതും അമ്മയുടെ ആഗ്രഹമായിരുന്നു. ഇന്ന് വർഷങ്ങൾക്ക് ശേഷം ആ അമ്മയുടെ ആഗ്രഹം പൂവണിഞ്ഞിരിക്കുകയാണ്.
ട്വീറ്റില്‍ അമീർ റാഷിദ് വാനി പൈലറ്റിന്റെ വേഷത്തിലുള്ള തന്റെ ചിത്രവും കുട്ടിയായിരിക്കുമ്പോൾ അമ്മ എഴുതിയ കുറിപ്പിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്. ട്വീറ്റിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്, 'ഈ കാർഡ് സ്കൂളിൽ പഠിക്കുമ്പോൾ എന്റെ അമ്മ എഴുതിയതാണ്. ഒപ്പം നീ ഒരു പൈലറ്റായാൽ എന്നെ അതിൽ മക്കയിലേക്ക് കൊണ്ടു പോകണം എന്നും പറയുമായിരുന്നു. ഇന്ന് എന്റെ അമ്മ വിശുദ്ധ കഅബയിലേക്കുള്ള യാത്രക്കാരിൽ ഒരാളാണ്. ആ വിമാനത്തിന്റെ പൈലറ്റ് ഞാനാണ്.'
ട്വീറ്റിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് ലൈക്കും കമന്റും റീട്വീറ്റും ഒക്കെയായി എത്തിയത്. നിങ്ങളൊരു ഭാഗ്യവാനാണ്, നിങ്ങൾക്ക് നിങ്ങളുടെ അമ്മയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചല്ലോ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ ഒരുപാട് പേർ സ്വപ്നം കാണുന്നത് തന്നെ യാഥാർത്ഥ്യമാകുന്നത് എന്ത് സന്തോഷമാണ് എന്നും പറഞ്ഞു.
Post a Comment