ഈ മാസം 20ന് അമേരിക്ക ആസ്ഥാനമായുള്ള ‘സ്പിരിറ്റ് എയർലൈൻസ്’ വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബാത്ത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കൻ-അമേരിക്കൻ യുവതി അവകാശപ്പെടുന്നത്. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും ബാത്ത്റൂം തുറന്നു നൽകിയില്ല. അധികനേരം പിടിച്ചുനിൽക്കാൻ പറ്റാത്തതിനാലാണ് വിമാനത്തിന്റെ തറയിൽ തന്നെ മൂത്രമൊഴിച്ചതെന്ന് യുവതി പറഞ്ഞതായി ‘വ്യൂ ഫ്രം ദി വിംഗ്’ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഹ്രസ്വ ക്ലിപ്പിൽ, യുവതി വിമാനത്തിന്റെ തറയിൽ ഇരിക്കുന്നതും ജീവനക്കാരുമായി തർക്കിക്കുന്നതും കാണാം. അതേസമയം, വിഷയത്തിൽ സ്പിരിറ്റ് എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല
Post a Comment