കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വന്‍ സ്വര്‍ണ്ണ വേട്ട. 60 ലക്ഷം രൂപ വിലവരുന്ന 1,255 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മുഹമ്മദ് കമറുദ്ദീനെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്.ക്യാപ്സ്യൂള്‍ ആകൃതിയിലുള്ള നാല് പാക്കറ്റുകളില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ ദമ്ബതികളില്‍ നിന്നാണ് 292 പവന്‍ സ്വര്‍ണം പിടിച്ചത്.

അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കോഴിക്കോട് പുറക്കാട് സ്വദേശി നമ്ബൂരി മഠത്തില്‍ ഷെഫീഖില്‍ നിന്നും 146.29 പവന്‍ (1170.380 ഗ്രാം) സ്വര്‍ണ്ണ മിശ്രിതവും ഭാര്യ സുബൈറയില്‍ നിന്ന് 146.61 പവനും (1172.930) ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്.

Post a Comment