ഇന്ന് സുരേഷ് ഗോപിയുടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിലെല്ലാം തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കുന്ന സിനിമകളും ഉണ്ട്.
അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു സുരേഷ് ഗോപി ശക്തമായ ഒരു തിരിച്ചുവരവ് നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറയുന്നത് സിനിമാ കാരണങ്ങള്‍കൊണ്ട് മാത്രമല്ല. അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണ്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് സുരേഷ് ഗോപിക്ക് അയിത്തം പ്രഖ്യാപിച്ചവര്‍ എല്ലാം തന്നെ ഇപ്പോള്‍ ഇദ്ദേഹത്തെ വാഴ്ത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ വിളിക്കുന്ന എല്ലാവരെയും തനിക്ക് സഹായിക്കാന്‍ സാധിക്കില്ല എന്നും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
വിളിക്കുന്ന എല്ലാവരെയും എനിക്ക് സഹായിക്കാന്‍ സാധിക്കില്ല. ഞാനിതെല്ലാം മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ആണ് അറിയുന്നത്. ഏതെങ്കിലും ഒരു കാര്യം ശ്രദ്ധയില്‍ പെട്ടാല്‍ അത് മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റിന് കൈമാറും. സത്യസന്ധമാണ് എന്ന് തോന്നിയാല്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും. ഏകദേശം അഞ്ച് വര്‍ഷക്കാലത്തോളം ഞാന്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. 2019ല്‍ വാന്‍ കൂവറില്‍ പഠിച്ചിരുന്ന മകളുടെ സെമസ്റ്റര്‍ ഫീസ് അടയ്ക്കുവാന്‍ പോലും അക്കൗണ്ടില്‍ കാശ് ഇല്ലായിരുന്നു. അങ്ങനെയാണ് വീണ്ടും സിനിമകള്‍ ചെയ്യുവാന്‍ തീരുമാനിക്കുന്നത് സുരേഷ് ഗോപി പറയുന്നു.
സാമ്ബത്തിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് 2019 വര്‍ഷം തന്നെ കാവല്‍ എന്ന സിനിമ ചെയ്യുവാന്‍ സുരേഷ് ഗോപി തീരുമാനിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഷൂട്ടിംഗ് നീണ്ടുപോയി. നിതിന്‍ രഞ്ജി പണിക്കര്‍ ആണ് കാവല്‍ എന്ന സിനിമ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. അടുത്തുതന്നെ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വരാനിരിക്കുന്ന സുരേഷ് ഗോപി സിനിമകളില്‍ വലിയ പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് ഇത്.
Post a Comment