നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്ബ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമൃദ്ധമാണ് വാഴക്കൂമ്ബ്.പോഷക ഗുണങ്ങളാല്‍ സമ്ബന്നമായതിനാല്‍ സൂപ്പര്‍ ഫുഡിന്റെ ഗണത്തില്‍ പെടുത്താം. വാഴക്കൂമ്ബ് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

രോഗപ്രതിരോധ ശേഷി നല്‍കുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും വാഴക്കൂമ്ബില്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അകാല വാര്‍ധക്യം തടയാനും കാന്‍സറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധര്‍ പറയുന്നത്.

രക്തത്തില്‍ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനുള്ള കഴിവ് വാഴക്കൂമ്ബിനുണ്ട്. പ്രമേഹ രോഗം നിയന്ത്രിക്കാന്‍ വളരെ നല്ലൊരു മാര്‍ഗമാണ് വാഴക്കൂമ്ബ്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും വാഴക്കൂമ്ബ് ഏറെ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാഴക്കൂമ്ബ് രുചികരമായി പാചകം ചെയ്തു നല്‍കാവുന്നതാണ്. അത് വിളര്‍ച്ച തടയാന്‍ സഹായിക്കും.

ആര്‍ത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാന്‍ വാഴക്കൂമ്ബ് സഹായകരമാണ്. വാഴക്കൂമ്ബില്‍ അടങ്ങിയിരിക്കുന്ന ഇരുമ്ബ് സത്ത് വിളര്‍ച്ചയകറ്റാനും ഫലപ്രദമാണ്.

Post a Comment