കോഴിക്കോട് നാദാപുരത്ത് പറമ്ബില്‍ കുഴിച്ചിട്ട നിലയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി എന്നാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്. മതില്‍ കെട്ടാന്‍ മണ്ണ് നീക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. മൊതാക്കരയ്‌ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
പ്രദേശത്തു നിന്നും എട്ടു ബോംബുകള്‍ ലഭിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഡോക് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും ഉടന്‍ തന്നെ സ്ഥലത്തെത്തി. ശേഷം ബോംബുകള്‍ ചേലക്കാട് ക്വാറിയിലേക്ക് കൊണ്ടു പോയി നിര്‍വ്വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം കാസര്‍കോഡ് സ്റ്റീല്‍ ബോംബ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നാദാപുരത്തും ഇത് കണ്ടെത്തിയത്.
കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകന്റെ വീടിനു നേരെയായിരുന്നു സ്റ്റീല്‍ ബോംബ് എറിഞ്ഞത്. കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിക്കുന്ന ലേറ്റസ്റ്റ് എന്ന സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്തിന്റെ വീടിനു നേരെയാണ് അര്‍ധരാത്രി സ്റ്റീല്‍ ബോംബെറിഞ്ഞത്.
രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സ്റ്റീല്‍ ബോംബേറില്‍ വീടിന് മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ബൈക്കുകളിലെത്തിയ കറുത്ത വേഷം ധരിച്ചവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് രണ്ടു പേരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്റ്റീല്‍ ബോംബ് ആയതിനാല്‍ പ്രദേശത്തെ പ്രകമ്ബനം കൊള്ളിക്കും വിധം വലിയ ശബ്ദമുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം നടക്കുമ്ബോള്‍ അരവിന്ദന്‍ കൊവ്വല്‍പ്പള്ളിയിലെ വീടിന് മുന്നൂറു മീറ്റര്‍ അകലെയുള്ള പ്രസിലായിരുന്നു.
ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. തന്നെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ശ്രമമമാണ് ഉണ്ടായതെന്ന് അരവിന്ദന്‍ മാണിക്കോത്ത് പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടായിരുന്നു.
Post a Comment