'അമേരിക്ക എപ്പോള്‍ പോകുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. അവരോട് തങ്ങളുടെ കഥപറയാനേ സാധിക്കൂ. ഇരുകൂട്ടര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു. ഒരു പൊതുശത്രുവാണ് ഉണ്ടായിരുന്നത്. അവര്‍ പോയെന്ന് വെച്ച് ഞങ്ങളെ ബാധിക്കുന്നില്ല. അത് അവരുടെ മാത്രം തീരുമാനമാണ്.' സലേ വ്യക്തമാക്കി.
താലിബാനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ദേശീയ സേനകളും ജനകീയ പ്രതിരോധ സേനകളും സജീവമാണ്. എല്ലാ പ്രവിശ്യയിലും താലിബാനെ നേരിടും. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സലേ മുന്നറിയിപ്പായി പറഞ്ഞു.
പഞ്ചശീര്‍ കേന്ദ്രീകരിച്ച് ജനങ്ങളെ പ്രതിരോധിക്കാന്‍ സജ്ജരാക്കിയാണ് സലേയുടെ പോരാട്ടം. അഫ്ഗാന്‍ സൈന്യത്തിലെ നിരവധി പേരും പഞ്ചശിറിലുണ്ട്. താലിബാന്‍ ആദ്യ ഘട്ടത്തില്‍ നടത്തിയ ആക്രമണത്തില്‍ 300 ഭീകരരെ കൊന്നൊടുക്കിയാണ് സലേയുടെ നേതൃത്വത്തില്‍ പഞ്ചശിര്‍ ജനത തിരിച്ചടിച്ചത്. ചുറ്റും വിശാലമായ മലനിരകളാല്‍ കവചം തീര്‍ത്തിരിക്കുന്ന ഭൂപ്രകൃതിയാണ് പഞ്ചശിറിനെ സുരക്ഷിതമാക്കി നിര്‍ത്തുന്ന പ്രധാനഘടകം. അത്യന്തം ഫലപൂയിഷ്ടമായ കൃഷിയിടങ്ങളോട് കൂടിയ പഞ്ചശിര്‍ മേഖല പലരംഗത്തും സ്വയംപര്യാപ്തരാണ്
Post a Comment