അഫ്ഗാനിലെ ഈ വലിയ വിഭാഗം കുട്ടികള്‍ക്ക് ആരോഗ്യകരവും, സുരക്ഷിതവുമായി ബാല്യം എന്ന അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു ഉത്തരവാദിത്വവും ഇല്ലാത്തവരാണ് കുട്ടികള്‍. എന്നാല്‍ അവരാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. കാബൂളില്‍ കഴിഞ്ഞ ദിവസം നടത്ത സ്‌ഫോടനത്തില്‍ പോലും കുട്ടികള്‍ ഇരയാക്കപ്പെട്ടു. എന്നും മുതിര്‍ന്ന യുണിസെഫ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിലെ കുട്ടികളുടെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ അനാഥരായ കുട്ടികള്‍ രാജ്യത്തുടനീളമുണ്ട്. അവരെ സായുധ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു എന്നതുള്‍പ്പെടെ ഗുരുതകമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ 550 ല്‍ അധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1400 ലധികം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.
സംഘര്‍ഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പശ്ചാത്തലത്തില്‍ കുടിവെള്ളം പോലും ലഭിക്കാതെ വലയുന്ന സമൂഹങ്ങളിലാണ് കുട്ടികള്‍ ജീവിക്കുന്നത്. 'പോളിയോ ഉള്‍പ്പെടെയുള്ള ജീവന്‍ സംരക്ഷിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകള്‍ അവര്‍ക്ക് നഷ്ടമായിരിക്കുന്നു. പലര്‍ക്കും പോഷകാഹാരക്കുറവുണ്ട്, വിരല്‍ അനക്കാന്‍ പോലും കഴിയാത്തവിധം ദുര്‍ബലരായി ആശുപത്രി കിടക്കകളില്‍ കഴിയുകയാണ് പലരും എന്നും യുണിസെഫ് ചൂണ്ടിക്കാട്ടുന്നു.
TAGS:
Post a Comment