താലിബാന് അധികാരത്തിലെത്തിയെന്ന് നിസംശയം പറയാം. എന്നാല്‍ അവര്‍ പോസിറ്റീവ് മനസുമായാണ് വന്നിരിക്കുന്നത്. സ്ത്രീകളെ തൊഴിലെടുക്കാന്‍ അവര്‍ അനുവദിക്കും. രാഷ്ട്രീയത്തില്‍ പങ്കാളിയാകാനും അവര്‍ അനുവാദം നല്‍കുന്നുണ്ട്. അവര്‍ ക്രികെറ്റിനെ പിന്തുണയ്ക്കുന്നുമുണ്ട്. താലിബാന് ക്രികെറ്റ് ഏറെ ഇഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത് എന്നും അഫ്രിദി വീഡിയോയില്‍ പറയുന്നുണ്ട്.
ജൂലൈയിലാണ് താലിബാന്‍ അഫ്ഗാനിസ്താന്‍്റെ വിവിധ ഭാഗങ്ങള്‍ നിയന്ത്രണത്തിലാക്കുന്നത്. അന്ന് താലിബാന്‍ ഭീകര സംഘടനയല്ലെന്നും സാധാരണക്കാരുടെ സൈന്യമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാകിസ്താനില്‍ അഭയാര്‍ഥികളായി എത്തിയിരിക്കുന്ന മൂന്ന് മില്യണ്‍ അഫ്ഗാനികളെ എങ്ങനെ വേട്ടയാടുമെന്നും അദ്ദേഹം ചോദിച്ചിരുന്നു
Post a Comment