പ്രണയത്തില്‍ പിണങ്ങിയ കാമുകിയെ തിരികെ കൊണ്ടുവരാന്‍ വേണ്ടിയാണ് കൊല്ലം സ്വദേശിയായ 19കാരന്‍ തട്ടിപ്പ് തുടങ്ങിയത്. തുടങ്ങി പല സ്ത്രീകളുമായും ഇതെ ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് വ്യാജ ഐഡി ഉപയോഗിച്ച് ഇയാള്‍ ചാറ്റ് ചെയ്യുകയായിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അനൂപ് ജോസിന്റെ പേരിലാണ് വ്യാജ ഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പുനലൂര്‍ സ്വദേശിയായ റെനില്‍ വര്‍ഗീസിനെ(19) കോട്ടയം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം ക്രൈംബ്രാഞ്ച് അനൂപ് ജോസിന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് വ്യാപകമായി പലര്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ഇതില്‍ പലരും അനൂപ് ജോസിന്റെ സുഹൃത്തുക്കളായിരുന്നു. സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടന്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അനൂപ് ജോസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയുമായി റെനില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധം അറിഞ്ഞതോടെ ഫേസ്ബുക്ക് വഴിയുള്ള ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്ന് അക്കൗണ്ട് റിമൂവ് ചെയ്ത ശേഷം ബ്ലോക്ക് ചെയ്തു. ഇതോടെയാണ് പുതിയ തന്ത്രവുമായി റെനില്‍ രംഗത്തുവന്നത്. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളില്‍ ചിലരുടെ ബന്ധുവാണ് എന്ന റെനില്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. ഇതോടെയാണ് അനൂപ് ജോസിന്റെ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കാന്‍ വീണ്ടും ശ്രമം നടത്തിയത്.
ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെങ്കിലും ഇയാള്‍ ആരും നിന്നും പണം ആവശ്യപ്പെട്ടില്ല എന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റു പല സ്ത്രീകളുമായും ഇത് അക്കൗണ്ട് ഉപയോഗിച്ച് ഇയാള്‍ ചാറ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് പ്രതിയെ പിടികൂടി തുടര്‍ നിയമനടപടി സ്വീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഏതായാലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്നത് തുടര്‍ക്കഥയായി മാറുന്നു എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ് തട്ടിപ്പ് എന്നതും ശ്രദ്ധേയമാണ്.
Post a Comment