ദിവസവും കിലോക്കണക്കിന് ആപ്പിളും കാരറ്റും പച്ചിലയും വൈക്കോലും 10 ലിറ്ററിലേറെ പാലും സുല്‍ത്താന് വേണമായിരുന്നു. ഒരു ടണ്ണോളമായിരുന്നു ഭാരം. ഹരിയാനയിലെ പ്രശസ്തനായ സുല്‍ത്താന്‍ ജോട്ടെ, എന്ന ഈ പോത്ത് 2013 ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപ്പര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കോടികള്‍ വില പറഞ്ഞിട്ടും സുല്‍ത്താനെ വില്‍ക്കാന്‍ ഉടമ നരേഷ് ബെനിവാലെ തയാറായിരുന്നില്ല
21 കോടിയോളം രൂപ വിലയുള്ള ഹരിയാനയിലെ സുല്‍ത്താന്‍ എന്ന പോത്ത് ഓര്‍മയായി . പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് പോത്തിന്റെ ജീവനെടുത്തത് .രാജസ്ഥാന്‍ കന്നുകാലി മേളയില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു സുല്‍ത്താന്‍. നെയ്യായിരുന്നു സുല്‍ത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരം മദ്യവും അകത്താക്കുമായിരുന്നു സുല്‍ത്താന്‍. ഇതിന്റെ വീഡിയോകള്‍ വൈറലായതോടെ പോത്തിനെ തേടി ആരാധകരും എത്തി. വലിപ്പം കൊണ്ടും അഴക് കൊണ്ടും ഒട്ടേറെ ആരാധകര സ്വന്തമാക്കിയ സുല്‍ത്താന്റെ മദ്യപാന ശീലവും വളരെ പ്രസിദ്ധമായിരുന്നു.
Post a Comment