എല്ലാ വ്യക്തികള്‍ക്കും തങ്ങളുടെ സമ്ബാദ്യം നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പല തരത്തിലുള്ള ഒരു കൂട്ടം നിക്ഷേപ പദ്ധതികളാണ് തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. ഈ പദ്ധതികളിലൂടെ വ്യക്തികള്‍ക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാം. അത്തരത്തിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൊന്നാണ് മന്ത്ലി ഇന്‍കം സ്‌കീം അഥവാ എംഐഎസ്
.
ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നതിലൂടെ സ്ഥിരമായ പ്രതിമാസ പെന്‍ഷനാണ് മന്ത്ലി ഇന്‍കം സ്‌കീമിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുക. മന്ത്ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയത് 1000 രൂപ നിക്ഷേപം നടത്തിക്കൊണ്ട് പദ്ധതിയില്‍ ചേരാവുന്നതാണ്. 100ന്റേയോ, 1000ത്തിന്റെയോ ഗുണിതങ്ങളായ തുക മാത്രമേ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍വസ്റ്റ്മെന്റ് സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.
നിക്ഷേപകര്‍ക്ക് ഒന്നിച്ച് ജോയിന്റ് അക്കൗണ്ടും എംഐഎസില്‍ ആരംഭിക്കാം. പരമാവധി മൂന്ന് പേര്‍ ചേര്‍ന്നാണ് ജോയിന്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. എന്നാല്‍ ഈ മൂന്ന് നിക്ഷേപകരുടേയും കൂടി ആകെ നിക്ഷേപം 9 ലക്ഷം രൂപയ്ക്ക് മേലാകാനും പാടില്ല. എംഐഎസ് ജോയിന്റ് അക്കൗണ്ടുകളില്‍ മൂന്ന് നിക്ഷേപകര്‍ക്കും കൂടി നിക്ഷേപം നടത്താവുന്ന പരമാവധി തുക 9 ലക്ഷം രൂപയാണ്. ഇനി ഒരു വ്യക്തി സിംഗിള്‍ അക്കൗണ്ട് ആണ് ആരംഭിക്കുന്നതെങ്കില്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കാം.
6.6 ശതമാനമാണ്. എംഐഎസ് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 6.6 പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക 10.91 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇരട്ടിയായി മാറുക. 50,000 രൂപ മന്ത്ലി ഇന്‍കം സ്‌കീമില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഓരോ മാസവും 3300 രൂപാ വീതം പെന്‍ഷന്‍ തുകയായി ലഭിക്കും.
5 വര്‍ഷത്തെ എംഐഎസ് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ആകെ പലിശ തുക 16,500 രൂപയായിരിക്കും. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമില്‍ നിങ്ങള്‍ 1 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ ഓരോ മാസവും 550 രൂപ പെന്‍ഷന്‍ തുകയായി ലഭിക്കും. ഇനി നിങ്ങള്‍ 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ മാസവും 2475 രൂപയും നേടാം. അതായത് പ്രതിവര്‍ഷം 29700 രൂപ.
നിങ്ങള്‍ കഷ്ടപ്പെട്ട് സമ്ബാദിച്ചിരിക്കുന്ന തുക സ്ഥിരതയുള്ള ആദായം ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് പദ്ധതി ധൈര്യമായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. വിപണിയില്‍ നിലവിലുള്ള വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികളിലെ താരമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം അഥവാ പോസ്റ്റ് ഓഫീസ് എംഐഎസ്. അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീമിന്റെ നിക്ഷേപ കാലാവധി. അഞ്ച് വര്‍ഷത്തെ നിക്ഷേപം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിമാസ ആദായം നിക്ഷേപകര്‍ക്ക് ലഭിച്ചു തുടങ്ങും.
ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിനായി പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്സ് അക്കൗണ്ട് ആവശ്യമാണ്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം നിക്ഷേപ പദ്ധതിയില്‍ ചേരുന്നതിനായി സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെന്ന് അതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കിയാല്‍ മതിയാകും.
തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനും സാധിക്കും. അപേക്ഷയ്ക്കൊപ്പം ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിങ്ങനെ ഏതെങ്കിലുമൊരു ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രണ്ട് പോസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോകളും നല്‍കേണ്ടതുണ്ട്.
ഇനി നിക്ഷേപകന് പെട്ടെന്ന് എന്തെങ്കിലും പണത്തിനായുള്ള ആവശ്യം വന്നാല്‍ അവര്‍ക്ക് പണം പിന്‍വലിക്കുവാനും സാധിക്കും. എന്നാല്‍ നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഈ പിന്‍വലിക്കല്‍ സേവന സൗകര്യം നിക്ഷേപകര്‍ക്ക് ലഭിക്കുകയുള്ളൂ.
ഒരു വര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലുള്ള കാലയളവിലാണ് നിക്ഷേപ തുക പിന്‍വലിക്കുന്നത് എങ്കില്‍ തുകയില്‍ നിന്നും രണ്ട് ശതമാനം തുക പിഴയായി ഈടാക്കും. അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷത്തിന് ശേഷം ഏത് സമയത്തും നിക്ഷേപം പിന്‍വലിക്കാം. നിക്ഷേപ തുകയില്‍ നിന്നും 1 ശതമാനമാണ് അപ്പോള്‍ കുറയ്ക്കുക.
Post a Comment