ഇയാളില്‍ നിന്ന് ഏകദേശം 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ പേസ്റ്റ് പിടിച്ചെടുത്തതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) അറിയിച്ചു. ഏകദേശം 909.68 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ് സ്വര്‍ണ്ണ പേസ്റ്റ് ആണ് കണ്ടെടുത്തത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് സി.ഐ.എസ്.എഫ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പിടിയിലായ മുഹമ്മദ് ഷെരീഫ് കോഴിക്കോട് സ്വദേശിയാണ്. ഉച്ചയ്ക്ക് 2.40 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇംഫാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകേണ്ടതായിരുന്നു ഇയാള്‍. മുഹമ്മദിന്റെ ലോവര്‍ ബോഡിയുടെ എക്‌സ് റേ എടുത്തതില്‍ നിന്നുമാണ് ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുളളതായി വ്യക്തമായത്. പിന്നാലെ സി.ഐ.എസ്.എഫിലെയും കസ്റ്റംസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും തുടര്‍നടപടികള്‍ക്കായി ഇയാളെ അവര്‍ക്ക് കൈമാറുകയും ചെയ്തു.
Post a Comment