ബമാക്കോ : പടിഞ്ഞാറൻ മാലിയിൽ സൈന്യത്തിന്റെ അകമ്പടിയോടെയുള്ള വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മാലി സായുധ സേന (FAMa) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ ചൊവ്വാഴ്ച പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 8:30 ന് (പ്രാദേശിക സമയം), ദിദിയേനി ടൗണിനടുത്തുള്ള നാഷണൽ റോഡ് N.1 ൽ മാലി സായുധ സേന അംഗങ്ങളുടെ സംരക്ഷണത്തിനുള്ള ഒരു ഖനന കമ്പനിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിനിരയാവരുടെ വിവരങ്ങൾ സേന പുറത്തു വിട്ടിട്ടില്ല.
സെപ്റ്റംബർ 11 ന്, മാലി തലസ്ഥാനമായ ബമാകോയിലേക്ക് പോകുന്നതിനിടെ മൊറോക്കൻ വംശജരായ രണ്ട് ഡ്രൈവർമാർ അതേ പ്രദേശത്ത് ആയുധധാരികളാൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2012 മുതൽ സുരക്ഷ, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ വളരെയേറെ പ്രതിസന്ധികൾ മാലി അഭിമുഖീകരിക്കുന്നു. പ്രാദേശിക കലാപങ്ങൾ, ജിഹാദികളുടെ കടന്നുകയറ്റങ്ങൾ, വർഗീയ കലാപങ്ങൾ എന്നിവ ആയിരക്കണക്കിന് മരണങ്ങൾക്കും ലക്ഷക്കണക്കിന് കുടിയേറ്റങ്ങൾക്കും കാരണമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Post a Comment