പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഏകദേശം ഒരേ സമയത്താണ് ഇരുവരും സിനിമയിൽ എത്തുന്നത്. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ട താരങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാവുകയായിരുന്നു. പിന്നീട് സിനിമയിലെ നായകനും നായികയും ജീവിതത്തിൽ ഒന്നാവുകയായിരുന്നു. പ്രേക്ഷകർ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്. പിന്നീട് 17 വർഷത്ത വിവാഹജീവിതം 2015ൽ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ദിലീപുമായി ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ തന്നെ മഞ്ജു സിനിമയിൽ സജീവമാവുകയായിരുന്നു. ആദ്യത്തെ മഞ്ജുവിനെ അല്ല രണ്ടാം വരവിൽ കണ്ടത്.
മലയാള പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ രണ്ട് ചിത്രങ്ങളായിരുന്നു മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും ദിലീപിന്റെ രാമലീലയും. 2017 സെപ്റ്റംബർ 28 ആണ് രണ്ട് സിനിമകളും പ്രദർശനത്തിനെത്തിയത്. താരങ്ങളുടെ ഹിറ്റ് ചിത്രം പിറന്നിട്ട് 4 വർഷം പിന്നീട്ടിരിക്കുകയാണ്. ദിലീപിന്റെ പ്രതിസന്ധിഘട്ടത്തിലായിരുന്നു രാമലീല റിലീസ് ചെയ്തത്. എന്നാൽ ബോക്സോഫീസിൽ ചിത്രം വലിയ വിജയമായിരുന്നു. 14 കോടി മുതൽ മുടക്കി ഒരുക്കിയ ചിത്രം 55 കോടി സ്വന്തമാക്കുകയായിരുന്നു. അരുൺ ഗോപിയുടെ ആദ്യത്തെ ചിത്രമായിരുന്നു ഇത്.
രാമനുണ്ണി എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിച്ചത്. അതുവരെ കണ്ടു വന്ന ദിലീപ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു രാമനുണ്ണി. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു., . നവാഗത സംവിധായകനായ ഫാൻറം പ്രവീൺ ആയിരുന്നു ഉദാഹരണം സുജാത സംവിധാനം ചെയ്തത്. തമിഴ് ചിത്രമായ 'അമ്മ കണക്ക്' എന്ന സിനിമയും റീമേക്കായിരുന്നു ഈ ചിത്രം. 3 കോടി മുതൽ മുടക്കിയാണ് ചിത്രം നിർമ്മിച്ചത്. 10 കോടി കളക്ഷൻ നേടുകയും ചെയ്തു, ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഞ്ജുവന്റേയും ദിലീപിന്റേയും ചിത്രങ്ങൾ ഒന്നിച്ചെത്തിയപ്പോൾ ആരാധകരുടെ ഇടയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. മഞ്ജുവും ദിലീപും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്നുവെന്നത് അന്ന് വലിയ ചര്‍ച്ചയായിരുന്നു. ബഹിഷ്‌ക്കരണ ഭീഷണികളും തിയേറ്റര്‍ അടച്ചുപൂട്ടലുമൊക്കെ ഉയര്‍ന്നെങ്കിലും അവയെ അവഗണിച്ചായിരുന്നു രാമലീല റിലീസ് ചെയ്തത്. രാമലീലയ്‌ക്കൊപ്പമായി ഉദാഹരണം സുജാത റിലീസ് ചെയ്യുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ആരാധകരെത്തിയിരുന്നു. പരോക്ഷമായി ദിലീപിനെ മഞ്ജു പിന്തുണയ്ക്കുന്നുവെന്ന വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നിരുന്നു.
നല്ല സിനിമയെ പിന്തുണക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ദിലീപുമായി ചുറ്റിപ്പറ്റി ഉയർന്ന വിമർശനങ്ങളൊന്നും സിനിമയെ ബാധിച്ചിരുന്നില്ല. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന സ്വപ്‌നമാണ് രാമലീല എന്നും . അത് പ്രേക്ഷകര്‍ക്ക് മനസ്സിലാവുമെന്നായിരുന്നു അരുണ്‍ ഗോപി അന്ന് പറഞ്ഞിരുന്നു. സംവിധായകന്റെ വാക്കുകളെ ദിലീപ് ആരാധകര്‍ അന്വര്‍ത്ഥമാക്കുകയായിരുന്നു. ബഹിഷ്‌ക്കരണ ഭീഷണിയൊന്നും സിനിമയെ ബാധിച്ചിരുന്നില്ല. മികച്ച വിജയം നേടി മുന്നേറുകയായിരുന്നു ചിത്രം, രാമനുണ്ണി ദിലീപിന്റെ കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു.
മഞ്ജുവാര്യരുടെ രണ്ടാം വരവിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഉദാഹരണം സുജാത. വീട്ടുജോലി ചെയ്ത് മകളെ വളര്‍ത്തുന്ന സുജാത എന്ന പാവം സ്ത്രീയെ ആണ് മഞ്ജു അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെ താരം അങ്ങേയറ്റം മനോഹരമായാണ് അവതരിപ്പിച്ചത്. അനശ്വര രാജനായിരുന്നു മകളായി അഭിനയിച്ചത്. രാമനുണ്ണിയെ മാത്രമല്ല സുജാതയേയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വീട്ടുജോലി ചെയ്ത് മകളെ വളര്‍ത്തുന്ന സുജാതയായുള്ള മഞ്ജുവിന്‍രെ ഭാവപ്പകര്‍ച്ചയ്ക്ക് കൈയ്യടിയുമായാണ് ആരാധകരെത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെ താരം അങ്ങേയറ്റം മനോഹരമായാണ് അവതരിപ്പിച്ചത്. അനശ്വര രാജനായിരുന്നു മകളായി അഭിനയിച്ചത്. നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ് സ്വരാജ് ഗ്രാമിക എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുജാതയും രാമനുണ്ണിയും വ്യത്യസ്ത കഥകളായിരുന്നു പറഞ്ഞത്. രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
Post a Comment