കൊച്ചി: പുരാവസ്തു വില്പനയുടെ പേരില്‍ പലരില്‍നിന്നായി 10 കോടി തട്ടിയ മോണ്‍സണിന്റെ വീട്ടിലെ നിത്യസന്ദര്‍ശകരില്‍ ഡി.ഐ.ജി മുതല്‍ അസി. കമീഷണറും എസ്.ഐയും വരെയുണ്ട്. മോണ്‍സണെതിരെ തട്ടിപ്പിനിരയായവര്‍ തിരിഞ്ഞപ്പോള്‍ അവരെ ഒതുക്കാന്‍ ഉപയോഗിച്ചത് ഈ ബന്ധങ്ങള്‍. പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
യു.എ.ഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി 62,000 കോടി രൂപ വിദേശത്തു നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞാണ് പലരില്‍ നിന്നായി ഇയാള്‍ 10 കോടി രൂപ തട്ടിയെടുത്തത്. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തട്ടിപ്പിനിരയായ ആറുപേര്‍ പരാതി നല്‍കിയിരിക്കുന്നത്. കോടിപതിയുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോൾ നിത്യസന്ദര്ശകര്ക്കെതിരെയും അന്വേഷണം വന്നേക്കും. തട്ടിപ്പിനിരയായവര്‍ പണത്തിന് സമീപിക്കുമ്പോൾ ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും.
കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
അതില്‍ ഡി.ഐ.ജി, അസി. കമീഷണര്‍, സി.ഐ, എസ്.ഐ എന്നിങ്ങനെ നിരവധി പേരുണ്ട്. ചിലരുടെ പേരുകളും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പൊലീസ് വൃന്ദമാണത്രെ മോണ്സണിനുേവണ്ടി നിരന്തരം കേസുകളില്‍ ഇടപെട്ടുകൊണ്ടിരുന്നത്. ഡി.ഐ.ജിയുടെ വാഹനം പലപ്പോഴും ദിവസംമുഴുവന്‍ ഇയാളുടെ വീട്ടില്‍ ഉണ്ടാകാറുണ്ടത്രെ. പണം കൈമാറാനായി വിശ്വസിപ്പിക്കാന്‍ ഈ ഡി.ഐ.ജിയും തങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്ന് പരാതിയിലുണ്ട്. മാത്രമല്ല, കോണ്‍ഗ്രസിെന്റ സംസ്ഥാനത്തെ സമുന്നത നേതാവായ ഒരു എം.പിയും ഇയാളുടെ വീട്ടില്‍ എത്താറുള്ളതായി പറയുന്നു. ഇയാള്‍ ഇടപെട്ടാണത്രെ ഡല്‍ഹിയിലെ കേസിെന്റ പലതടസ്സങ്ങളും നീക്കിക്കൊടുത്തത്.
Post a Comment