'ഞാന്‍ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങള്‍ നേരിട്ടു. ധാരാളം ഫോണ്‍ കോളുകള്‍ വന്നു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. എന്റെ അമ്മ ഇപ്പോള്‍ സന്തോഷവതിയാണ്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു എന്റെ വിവാഹം. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിനു ശേഷമാണ് സന്തോഷത്തോടെ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനെയൊരു വിവാദത്തിന്റെ ആവശ്യം എനിക്കില്ല. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പില്‍ എന്തെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടോ?
ആരുടെയും ഭാഗത്തു നിന്നല്ല ഞാന്‍ സംസാരിച്ചത്. ആരും പറഞ്ഞിട്ടല്ല ഞാന്‍ ആ ഫോണ്‍ വിളിച്ചത്. മാത്രമല്ല അയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നെങ്കില്‍ എട്ട് വര്‍ഷം മുമ്ബ് സ്വന്തം ജീവിതത്തില്‍ ഞാന്‍ തോറ്റുപോകുമായിരുന്നോ? അത്രയും അറിവ് എനിക്കില്ല. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. മോന്‍സണ്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിയമപരമായ നടപടികള്‍ ഉണ്ടാകട്ടെ.'ബാല പറഞ്ഞു.
മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍ ബാല ഇടപെട്ടുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാനെന്ന തരത്തില്‍ ബാല അയാളോട് സംസാരിച്ചതിന്റെ ശബ്ദസംഭാഷണമായിരുന്നു പുറത്തു വന്നത്.
തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല ശബ്ദരേഖയില്‍ പറയുന്നുണ്ട്.അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല സംഭാഷണത്തില്‍ പറയുന്നു.
Post a Comment