വയറ്റില്‍ വല്ലാത്തൊരു നീറ്റലോടെയാണ് ചന്ദ് ഉറക്കമുണര്‍ന്നത്. കണ്ണുതുറന്നു നോക്കിയപ്പോള്‍ വാരിയെല്ലിനോട് ചേര്‍ന്ന് നല്ല വേദന. തൊട്ടപ്പുറത്തുകൂടി ഒരു പൂച്ച പാഞ്ഞുപോവുന്നത് കണ്ടപ്പോള്‍ പൂച്ച മാന്തിയതാവും എന്ന് കരുതി.
എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും അയാളുടെ വേദന കുറഞ്ഞില്ല. ഒടുവില്‍ അയാള്‍ റൂം മേറ്റ്സിനോട് സംഭവം പറഞ്ഞു. റൂമിലുള്ളവരുടെ വിശദമായ അന്വേഷണത്തില്‍ കിടക്കയില്‍ നിന്ന് ഒരു വെടിയുണ്ടയുടെ ഷെല്‍ കണ്ടെടുത്തു. അപ്പോഴാണ് തന്നെ പൂച്ച മാന്തിയതല്ല, ആരോ വെടിവെച്ചതാണ് എന്ന് ചന്ദ് തിരിച്ചറിയുന്നത്.
ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ നേമിചന്ദിന്റെ നെഞ്ചിന്‍കൂടില്‍ വെടിയുണ്ട കണ്ടെത്തി. ഈ ഉണ്ട അയാളുടെ ആന്തരികാവയവങ്ങളില്‍ തുളച്ചു കയറാതെ തലനാരിഴയ്ക്കാണ് അയാള്‍ രക്ഷപ്പെട്ടത്. ശസ്ത്രക്രിയയിലൂടെ വയറ്റില്‍ നിന്നും വെടിയുണ്ട പുറത്തെടുത്തത്തോടെ ഇയാള്‍ അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം നേമിചന്ദിന് പൂച്ച മാന്തിയതല്ല, വെടിയേറ്റതാണ് എന്നു ബോധ്യപ്പെട്ടതോടെ, മല്‍വാര പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment