തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​രേ​ഖ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ഏ​ക​ദേ​ശ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം ഉ​ച്ച​വ​രെ​യാ​കും ക്ലാ​സു​ക​ള്‍ ന​ട​ത്തു​ക.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നാ​ണ് വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

ബ​സ് സ​ര്‍​വീ​സ് ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച്‌ ഗ​താ​ഗ​ത​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ഇ​ന്ന് വെ​കി​ട്ട് ച​ര്‍​ച്ച ന​ട​ത്തും

Post a Comment