മീരയുടെ കഥാപാത്രമായ സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സ്വന്തം സന്തോഷം മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന പാവം വീട്ടമ്മയാണ് സുമിത്ര. എന്നാൽ വീട്ടിൽ നിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ല. വീട്ടിലെ ജോലിക്കാരിയുടെ സ്ഥാനമായിരുന്നു സുമിത്രയ്ക്ക് നൽകിയിരുന്നത്. എന്നാൽ ഇതിന് ഒരിക്കൽ പോലും സുമിത്ര പരാതി പറഞ്ഞിരുന്നില്ല. വീട് ലോകമായി കണ്ട് ജീവിച്ച സുമിത്രയെ സാഹചര്യങ്ങൾ വീടിന് പുറത്തേയ്ക്ക് കൊണ്ടു വരുകയായിരുന്നു. പിന്നീട് സ്വന്തം കാലിൽ നിൽക്കുകയായിരുന്നു. സുമിത്രയായി മികച്ച പ്രകടമാണ് മീര കാഴ്ചവെയ്ക്കുന്നത്.
തുടക്കത്തിൽ ടിപ്പിക്കൽ കണ്ണീർ പരമ്പര പോലെയായിരുന്നു കുടുംബവിളക്കും. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ സീരിയലിന് കഴിഞ്ഞിരുന്നില്ല. എത്ര ചവിട്ടി താഴ്ത്തിയാലും പ്രതികരിക്കാത്ത മരുമകളും ഭർത്താവിന്റെ അവിഹിതവുമായിരുന്നു സീരിയലിന്റെ തുടക്കത്തിൽ കാണിച്ചത്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ സീരിയലും മാറുകയായിരുന്നു. സീരിയലിന്റെ കഥ മാറിയതോടെ പരമ്പരയും മാറുകയായിരുന്നു. ഇപ്പോൾ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.
സുമിത്രയും ഭർത്താവ് സദ്ധുവുമായുളള വിവാഹമോചനത്തിന് ശേഷമാണ് കഥ മാറുന്നത്. വേദികയെ വിവാഹം കഴിക്കാൻ വേണ്ടിയായിരുന്നു സിദ്ധാർത്ഥ് സുമിത്രയെ ഉപേക്ഷിക്കുന്നത്. കുടുംബാംഗങ്ങളെ വെറുപ്പിച്ച് കൊണ്ടായിരുന്നു സിദ്ധാർത്ഥ് വേദികയെ കെട്ടുന്നത്. എന്നാൽ കല്യാണത്തിന് ശേഷമാണ് വേദികയുടെ തനിനിറം സിദ്ധാർത്ഥിന് മനസ്സിലാവുന്നത്. സുമിത്രയെ വീട്ടിൽ നിന്ന് പുറത്താക്കി വേദികയ്ക്ക് ശ്രീനിലയത്തിൽ കയറിപ്പറ്റണമെന്നാണ് ആഗ്രഹം . ഇതിനായി സുമിത്രയെ തോൽപ്പിക്കാൻ പല വഴികളും നോക്കുകയാണ് വേദിക. എന്നാൽ ഒന്നും ഫലം കാണുന്നില്ല. അതെല്ലാം മറ്റൊരു വഴിയിൽ കൂടി വേദികയടെ തലയിൽ ആവുകയാണ്. എന്നാൽ ഇപ്പോൾ വേദികയുടെ ചതിയിൽ അകപ്പെട്ടിരിക്കുകയാണ സുമിത്ര.
വേദികയുടെ പ്ലാനിൽ കുരുങ്ങിയ സുമിത്ര പോലീസിന്റെ പിടിയിൽ ആയിട്ടുണ്ട്. സുമിത്രയുടെ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രീത എന്ന പെൺകുട്ടിയ കൂട്ട്പിടിച്ചാണ് സുമിത്രയെ ചതിയിൽപ്പെടുത്തിയത്. ഇക്കുറി എല്ലാ തെളിവും സുമിത്രയ്ക്ക് എതിരാണ്. പോലീസ് സുമിത്രയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താൻ നിരപരാധിയാണെന്ന് പറഞ്ഞിട്ടും പോലീസ് സുമിത്രയെ കേൾക്കാൻ തയ്യാറാവുന്നില്ല. ലോക്കപ്പിനുള്ളിലെ സുമിത്രയുടെ അവസ്ഥ കാണാൻ വേദിക എത്തുകയാണ്. പോലീസ് സ്റ്റേഷനിലെ അവസ്ഥ കണ്ട് ആസ്വദിക്കാൻ വേണ്ടിയാണ് വേദിക എത്തിയത്. എന്നാൽ ഇതിന് വേദികയ്ക്ക് തക്കതായ മറുപടിയും സുമിത്ര നൽകുകയായിരുന്നു. സിദ്ധാർത്ഥും സുമിത്രയെ കാണാൻ സ്റ്റേഷനിൽ എത്തിയിരുന്നു.
സുമിത്രയുടെ നിരപരാധിത്തം തെളിയിക്കാനുള്ള ശ്രമത്തിലാണ് ശ്രീകുമാറും സുഹൃത്ത് രോഹിത്തും. സുമിത്രയെ രക്ഷിക്കാനുളള എല്ലാവഴികളും ഇവർ നോക്കുന്നുണ്ട്. മകൻ പ്രതീഷും ശീതളും അമ്മയുടെ അവസ്ഥയി ഏറെ സങ്കടത്തിലാണ്. അമ്മയെ പുറത്തിറക്കാനുള്ള മാർഗങ്ങൾ പ്രതീഷും നോക്കുന്നുണ്ട്. എന്നാൽ മൂത്ത മകൻ അനിരുദ്ധ് ഇപ്പോഴും സുമിത്രയ്ക്ക് എതിരാണ് . ഇതിനെ ചോദ്യം ചെയ്ത് ശീതൾ എത്തുകയാണ് അധികം വൈകാതെ തന്നെ സത്യം തെളിഞ്ഞ് സുമിത്ര പുറത്തു വരും. ഒപ്പ വേദിക ജയിലിലും പോകും.
സുമിത്രയെ പിന്തുണച്ച് ആരാധകർ രംത്ത് എത്തിയിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും സുമിത്രക്ക് കരുത്തായി ഈ അനിയനും സുഹൃത്തുമാണെന്നാണ് ആരാധകർ പറയുന്നത്. സുമിത്രയുടെ നിരപരാധിത്തം എത്രയും പെട്ടെന്ന് തെളിയാണമെന്ന് ആഗ്രഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു. സുമിത്ര ലോക്കപ്പിൽ കിടക്കുന്നതു പോലെ വേദിക കാണാൻ കട്ട വെയ്റ്റിംഗ് ആണെന്നും സുമിത്രയുടെ ആരാധകർ പറയുന്നുണ്ട്. കൂടാതെ അനിരുദ്ധിനെ വിമർശിക്കുമുണ്ട്. ശീതളിനുള്ള വിവരം പോലും ഡോക്ടർ ആയ അനിരുദ്ധിന് ഇല്ലാതായിപോയല്ലോ, എന്നണ് ഇവർ പറയുന്നത്. കൂടാതെ അമൃതയെ മിസ് ചെയ്യുന്നതായും ആരാധകർ പറയുന്നു. അമൃതയായിരുന്നു നല്ലതെന്നണ ഇവർ പറയുന്നത്.. ശീതൾ മാറേണ്ടായിരുന്നുവെന്നും ആരാധകർ പറയുന്നു.
Post a Comment