ഹൃദയത്തിന്‍റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും.

ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇത് തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയ്ഡ് രോഗികള്‍ക്ക് നല്ലതാണ്.

➤ തൈറോയ്ഡ് രോഗികള്‍ വെള്ളം ധാരാളം കുടിക്കണം. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.

➤ തൈറോയ്ഡ് രോഗികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഇത് സഹായിക്കും.

➤ ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം. ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

➤ അയഡിന്‍ അടങ്ങിയ ഭക്ഷണമാണ് തൈറോയിഡ് രോഗികള്‍ പ്രധാനമായും കഴിക്കേണ്ടത്. അയഡിന്‍ ധാരാളം അടങ്ങിയ കടല്‍ ഭക്ഷണം, മത്സ്യം എന്നിവ കഴിക്കുക.

Post a Comment