ചിപ്പിക്കൊപ്പം പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സാന്ത്വനത്തിൽ എത്തുന്നത്. രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും സീരിയലിലെ പേരിലാണ് താരങ്ങളെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെ സീരിയൽ മുന്നോട്ട് പോവുന്നത്. സാധാരണ കണ്ടു വരുന്ന അമ്മായിയമ്മ പോരോ അവിഹിതമോ സാന്ത്വനം സീരിയലിൽ ഇല്ല.
സാധാരണ ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിൽ പറയുന്നത്. എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വളരെ ലളിതമായിട്ടാണ് സാന്ത്വനം കഥ പറയുന്നത്.
ഹരി, ശിവൻ കണ്ണൻ എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാർ. ഇവർക്ക് വേണ്ടിയാണ് ഏട്ടനും ഏട്ടത്തിയു ജീവിക്കുന്നത്. സഹോദരന്മാർക്ക് വേണ്ടി കുഞ്ഞുങ്ങളെ പോലും ഇവർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇവരുടെ സാന്ത്വനം കുടുംബത്തിലേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോട് കൂടിയാണ് സീരിയലിന്റെ കഥ മാറുന്നത്. അമ്മാവന്റെ മകളായ അഞ്ജലിയാണ് രണ്ടാമത്തെ സഹോദരനായ ശിവൻ വിവാഹം കഴിക്കുന്നത്. സുഹൃത്തായ അപർണ്ണയെ ആണ് ഹരി വിവാഹം കഴിക്കുന്നത്. പരസ്പരം ഇഷ്ടമില്ലാതെയാണ് ശിവനും അഞ്ജലിയും കല്യാണം കഴിക്കുന്നത്. എന്നാൽ പിന്നീട് ശിവനും അഞ്ജലിയും അടുക്കുകയായിരുന്നു. ഇപ്പോൾ പരസ്പരം പിരിയാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ.
തെറ്റിദ്ധാരണ മാറി ശിവനും അഞ്ജലിയും ഒന്നായിരിക്കുകയാണ്. ശിവനും അഞ്ജലിയും തമ്മിലുളള പ്രശ്നം അറിഞ്ഞ ബാലൻ അഞ്ജലിയെ വീട്ടിലേയ്ക്ക് തിരികെ വിളിക്കുകയായിരുന്നു. പിറന്നാൾ ദിവസമായിരുന്നു അഞ്ജലി തിരികെ സാന്ത്വനം കുടുംബത്തിലേയ്ക്ക് മടങ്ങി എത്തിയത്. ശിവൻ ഒഴികെ ബാക്കിയെല്ലാവരും അഞ്ജലി തിരികെ എത്തിയ വിവരം അറിഞ്ഞിരുന്നു. അഞ്ജു വീട്ടിൽ തിരികെ എത്തിയ സമയം ശിവൻ പിറന്നാൾ സമ്മാനവുമായി അമ്മാവന്റെ വീട്ടിൽ എത്തുകയായിരുന്നു. അകത്തുണ്ടായിട്ടും അഞ്ജു മനപ്പൂർവ്വം ഇറങ്ങി വരാത്തതാണെന്ന് കരുതി പിറന്നാൾ , സമ്മാനവുമായി ശിവൻ തിരിക പോവുകയായിരുന്നു. അഞ്ജലിയെ കാണാൻ കഴിയാതിരുന്നത് ശിവനെ വേദനിപ്പിച്ചിരുന്നു. എന്നാൽ പിറന്നാളിന് ശിവൻ എത്താതിരുന്നത് അഞ്ജലിയേയും വിഷമിപ്പിച്ചിരുന്നു. എന്നാൽ രാത്രി ശിവൻ പിറന്നാൾ വിഷ് ചെയ്തതോടെ ഇരുവരും തമ്മിലുള്ള പ്രശ്നം മാറിയിരിക്കുകയാണ്.
ശിവനോടുളള അഞ്ജലിയുടെ തെറ്റിദ്ധാരണയും മാറിയിട്ടുണ്ട്. ദേവിയായിരുന്നു ശിവന്റെ അവസ്ഥയെ കുറിച്ച് അഞ്ജലിയോട് പറയുന്നത്. പിന്നീട് കണ്ണനും താൻ പറഞ്ഞത് കള്ളമാണ് അഞ്ജവിനോട് പറഞ്ഞു. കൂടാതെ അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങിയിട്ടുണ്ടെന്നും കണ്ണൻ പറഞ്ഞു. തന്നെ ശിവൻ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞ അഞ്ജലി ഏറെ സന്തോൽഷിക്കുകയാണ്. കൂടാതെ അഞ്ജലിയുടെ പിറന്നാൾ ശിവന് അറിയാമായിരുന്നു എന്നും സമ്മാനം വാങ്ങിയ കാര്യവും കണ്ണൻ പറയുന്നു. ഇത് അഞ്ജലിയെ കൂടുതൽ സന്തോഷവതിയാക്കിയിട്ടുണ്ട്. പരസ്പരമുള്ള തെറ്റിദ്ധാരണ മാറിയിട്ടും ഇരുവർക്കും സംസാരിക്കാൻ അവസരം കിട്ടിയില്ല. ഇത് അറിഞ്ഞ ഹരി ഇവർക്ക് സംസാരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ്. അഞ്ജലിയോട് സംസാരിക്കാൻ വേണ്ടി ശിവനേയും കൊണ്ട് ഹരി മടങ്ങി എത്തുകയാണ്. ഈ സമയം ശിവന്റെ വസ്ത്രങ്ങൾ അലക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് വീട്ടിലേയ്ക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുകയാണ്. അപ്പുവിനെ കാണാൻ വേണ്ടി അമ്മ വീട്ടിലെത്തുന്നു. തമ്പിയെ അറിയാതെയാണ് എത്തുന്നത്. ഇത് അപർണ്ണയെ ഏറെ സന്തോഷവതിയാക്കിയിട്ടുണ്ട്. ഹരി വീട്ടിലുള്ള സമയത്തയത്തായിരുന്നു അപ്പുവിന്റെ അമ്മ എത്തുന്നത്.
അപ്പു മാത്രമല്ല പ്രേക്ഷകരും ഏറെ സന്തോഷത്തിലാണ്. മമ്മിയെ കണ്ടപ്പോഴുളള അപ്പുന്റെ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു എന്നാണ് ആരാധകർ പറയുന്നത്. മമ്മിയെ കണ്ടപ്പോഴുള്ള അപ്പുവിന്റെ സന്തോഷം കണ്ടിട്ട് നമ്മളാണ് ഏറ്റവും സന്തോഷിച്ചതെന്നും ആരാധകർ പറയുന്നുണ്ട്. ഇവരുടെ കോമ്പോ അടിപൊളിയാണെന്നും ഇവർ പറയുന്നു.മമ്മി വന്നപ്പോൾ അപ്പുവിന്റെ ഒരു സന്തോഷം ഡാഡി കൂടി വന്നിരുന്നെങ്കിൽ അപ്പുവിന് ഒത്തിരി സന്തോഷമായേനേ,അങ്ങനെ അപ്പു ചേച്ചിയുടെ പകുതി ആഗ്രഹം നടക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു, അപ്പുച്ചേച്ചിയുടെ അമ്മ സാന്ത്വനത്തിൽ വന്നത് നന്നായി എന്നും ആരാധകർ പറയുന്നു.കൂടാതെ ശിവനും അഞ്ജലിയും തമ്മിൽ മനസ് തുറന്ന് സംസരിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. കുറെ നാളുകൾക്ക് ശേഷം ഇപ്പോഴാണ് അഞ്ചുവിന്റെയും,ശിവന്റെയും മുഖത്ത് തെളിച്ചം കണ്ടത്.. പിണക്കങ്ങൾക്ക് ശേഷമുള്ള ഇണക്കങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു വെന്നും ഫാൻസ് പറയുന്നുണ്ട്. ശിവേട്ടൻ അഞ്ജുചേച്ചിയോട് മനസ്സു തുറന്നു സംസാരിച്ചാൽ മതിയായിരുന്നുവെന്നും ശിവാഞ്ജലി ഫാൻസ് പറയുന്നുണ്ട്. ശിവന്റെ സൈറ്റ് അടിയും ഗംഭീരമാണെന്നും ഇവർ പറയുന്നുണ്ട്. ശിവനും അഞ്ജലിയു മാത്രമല്ല സാന്ത്വനത്തിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
Post a Comment