ഡെറാഡൂണ്‍: പാമ്ബ് എന്ന് കേട്ടാല്‍ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്ബിനെ നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട.ഉത്തരാഖണ്ഡില്‍ തുഴച്ചിലുകാരനെ ലക്ഷ്യമാക്കി കൂറ്റന്‍ പാമ്ബ് വരുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുത്തിയൊലിച്ച്‌ ഒഴുകുന്ന ഗംഗയിലാണ് പാമ്ബിനെ കണ്ടത്.

ഋഷികേശിലാണ് സംഭവം. പുഴയില്‍ തുഴച്ചിലിന് ഉപയോഗിക്കുന്ന റാഫ്റ്റ് ലക്ഷ്യമാക്കിയാണ് പാമ്ബ് നീന്തിയടുത്തത്. പാമ്ബിനെ കണ്ട് ഈ സമയം അതുവഴി ബോട്ടിലും മറ്റും കടന്നുപോയ വിനോദസഞ്ചാരികള്‍ പരിഭ്രാന്തരായി. എന്നാല്‍ തുഴച്ചിലുകാരനെ ഉപദ്രവിക്കാതെ പാമ്ബ് മുന്നോട്ട് നീന്തി അകന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Post a Comment